സൗദി: സൗദി അറേബ്യയിലേക്കുള്ള മുഴുവൻ വർക്ക് വിസകൾക്കും ബയോമെട്രിക് (വിരലടയാളം ) സംവിധാനം നിർബന്ധമാക്കി. ഈ മാസം 15 മുതൽ നിയമം പ്രാബല്യത്തിൽ വരും. മുംബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് ഇതുസംബന്ധിച്ച സർക്കുലർ ട്രാവൽ ഏജൻസികൾക്ക് കൈമാറി. വിസ നേരിട്ട് സ്റ്റാംപ് ചെയ്യുന്നതായിരുന്നു നിലവിലെ രീതി.
ബയോമെട്രിക് സംവിധാനമനുസരിച്ച് വിസയ്ക്കായി അപേക്ഷിക്കുന്നയാളിന്റെ മുഴുവൻ വിവരങ്ങളും നൽകിയ ശേഷം വിരലടയാളം ലഭിക്കാനുള്ള മറ്റൊരു അപേക്ഷ സമർപ്പിക്കണമെന്നും കോൺസുലേറ്റ് പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു.
ഇന്ത്യയിൽ മുംബൈ, കൊച്ചി, കോഴിക്കോട്, ചെന്നൈ, ഹൈദരാബാദ്, അഹമ്മദാബാദ്, ബെംഗളുരു, ലക്നൗ, ന്യൂ ഡൽഹി, കൊൽക്കത്ത എന്നീ നഗരങ്ങളിലാണ് നിലവിൽ വിസ സംവിധാനങ്ങളുമായി ബന്ധപ്പെട്ട വി.എഫ്.എസ് കേന്ദ്രങ്ങളുള്ളത്. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഈ കേന്ദ്രങ്ങളിൽ തിരക്ക് വർധിക്കുമെന്നാണ് കരുതുന്നത്.
+ There are no comments
Add yours