10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് നിർബന്ധിതമായ APAAR ഐഡി ഇന്ത്യയ്ക്ക് പുറത്തുള്ള സ്കൂളുകളിൽ നടപ്പിലാക്കേണ്ടതില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യയിലെ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) പുതിയ സർക്കുലർ പുറപ്പെടുവിച്ചു.
മോദി ഗംഭീരമനുഷ്യൻ, പക്ഷേ താക്കീതു ചെയ്തു: ഒട്ടേറെ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടു; അവകാശവാദം ആവർത്തിച്ച് ട്രംപ്
അതത് രാജ്യങ്ങളിലെ നിയമങ്ങളും ഭരണപരമായ കാരണങ്ങളും മുൻനിർത്തി വിദേശത്തുളള സിബിഎസ്ഇ സ്കൂളുകളെ അപാർ ഐഡി റജിസ്ട്രേഷനിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സർക്കുലറിൽ സിബിഎസ്ഇ വ്യക്തമാക്കുന്നു.
ഇന്ത്യയിലെ സ്കൂളുകളിലെ വിദ്യാർഥികൾക്ക് പ്രാഥമിക തിരിച്ചറിയിൽ രേഖയായി അപാർ ഐഡി നടപ്പിലാക്കുന്നത് സംബന്ധിച്ച് ജനുവരി 24 നാണ് സിബിഎസ്ഇ സർക്കുലർ ഇറക്കിയത്. ഇതോടെ ഇന്ത്യക്ക് പുറത്തുളള സ്കൂളുകളിലും ഇത് ബാധകമാകുമോയെന്നുളള ആശങ്ക വിദ്യാർഥികളും മാതാപിതാക്കളും പങ്കുവച്ചിരുന്നു.
അവസാന നിമിഷത്തെ ആശയക്കുഴപ്പം ഒഴിവാക്കാൻ യുഎഇയിലെ സ്കൂളുകൾ ആധാറില്ലാത്തവർ എടുത്തുവയ്ക്കണമെന്ന നിർദ്ദേശം വിദ്യാർഥികൾക്ക് നൽകുകയും ചെയ്തതോടെ മാതാപിതാക്കൾ ആശങ്കയിലായി. യുഎഇയിൽ ഉൾപ്പടെ ആധാർ എടുക്കാനുളള സൗകര്യമില്ലാത്തതിനാൽ ആധാറെടുക്കാനായി മാത്രം ഇന്ത്യയിലേക്ക് പോകേണ്ടിവരുമെന്നുളളതാണ് ആശങ്കയ്ക്ക് ഇടയാക്കിയത്.
എന്തായാലും വിദേശ രാജ്യങ്ങളിൽ പത്താം ക്ലാസ്, പ്ലസ് ടു ബോർഡ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാർഥികളുടെ എൽഒസി (ലിസ്റ്റ് ഓഫ് കാൻഡിഡേറ്റ്സ്) റജിസ്ട്രേഷന് അപാർ ഐഡി ആവശ്യമില്ലെന്ന സിബിഎസ്ഇയുടെ പുതിയ സർക്കുലർ സ്കൂളുകൾക്കും ഒപ്പം മാതാപിതാക്കൾക്കും വിദ്യാർഥികൾക്കും ആശ്വാസമായി. സെപ്റ്റംബർ 30 വരെയാണ് എൽഒസി റജിസ്ട്രേഷൻ.

+ There are no comments
Add yours