ഹലോ…ദുബായ്, ന്യൂ ഇയർ കളറാക്കാൻ റെഡിയല്ലേ?! വെടിക്കെട്ട് പ്രദർശനങ്ങൾക്ക് ഒരുങ്ങി ബുർജ് ഖലീഫ

1 min read
Spread the love

ദുബായ്: ലോകപ്രസിദ്ധമായ ദുബായ് ബുർജ് ഖലീഫയിലെ പുതുവത്സര രാവിലെ വെടിക്കെട്ട് പ്രദർശനങ്ങൾക്ക് തയ്യാറെടുപ്പുകൾ തുടങ്ങി. ഇത്തവണത്തെ പ്രദർശനത്തെ കുറിച്ചുള്ള വിശദാംശങ്ങൾ എമ്മാർ പ്രോപ്പർട്ടീസ് പുറത്തുവിട്ടു. ബുർജ് പാർക്കിലെ പ്രധാന കാഴ്ച സ്ഥലത്തിനുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചിട്ടുണ്ട്.

2024 പുതുവൽസരപ്പിറവി ആഘോഷമാക്കാൻ വലിയ സന്നാഹങ്ങളാണ് എമ്മാർ സജ്ജമാക്കുന്നത്. വെടിക്കെട്ട് പ്രകടനങ്ങൾക്ക് ഇത്തവണ 325 തന്ത്രപ്രധാനമായ ഫയറിങ് പൊസിഷനുകൾ ഉണ്ടാകും. ഇത് സർവകാല റെക്കോഡാണെന്ന് എമാർ പ്രോപ്പർട്ടീസ് പറയുന്നു.

പുതുവൽസര രാത്രിയിലെ ആകാശത്ത് പൂത്തിരികൾ വിടർത്താനും നിറങ്ങളുടെയും ആകൃതികളുടെയും പാറ്റേണാക്കി വർണാഭമാക്കാനും 2,800-ലധികം കരിമരുന്ന് ഷൂട്ടിങ് സ്ഥാനങ്ങളും ഒരുക്കുന്നുണ്ട്. ആദ്യമായി 15,682 പൈറോടെക്‌നിക് സാങ്കേതികവിദ്യ കരിമരുന്ന് പ്രകടനത്തിന് ചാരുത പകരും. അത്യാധുനിക കംപ്യൂട്ടർ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഓരോ വെടിക്കെട്ടിനും പ്രത്യേക ഫയറിങ് സീക്വൻസ് ഉണ്ടാക്കുക.

ഇതിനു സമീപത്തായി ദുബായ് വാട്ടർ ഫൗണ്ടൻ സ്വന്തമായി കൊറിയോഗ്രാഫ് ഷോ അവതരിപ്പിക്കും. ചീഫ് കൊറിയോഗ്രാഫർ പീറ്റർ കോപിക്കിന്റെ നേതൃത്വത്തിലുള്ള ഈ വർഷത്തെ ദുബായ് ഫൗണ്ടൻ ഷോ ജലകലയുടെയും പ്രകാശത്തിന്റെയും ശബ്ദത്തിന്റെയും സമന്വയമായിരിക്കും. ബുർജ് ഖലീഫയുടെ പ്രദർശനവുമായി സമന്വയിപ്പിച്ചാണ് വാട്ടർ ഫൗണ്ടൻ ഷോ അരങ്ങേറുക.

You May Also Like

More From Author

+ There are no comments

Add yours