ഷാർജ: ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ സ്മരണയിൽ ക്രൈസ്തവർ തിങ്കളാഴ്ച ക്രിസ്മസ് ആഘോഷിക്കുന്നു. യു.എ.ഇ.യിലെ വിശ്വാസി സമൂഹം വിപുലമായാണ് ക്രിസ്മസ് കൊണ്ടാടുന്നത്.
വിവിധ സഭകളുടെ ഇടവകകളിൽനിന്നുള്ള സംഘങ്ങൾ ഭവനസന്ദർശനം ശനിയാഴ്ചയോടെ പൂർത്തിയാക്കി. ക്രിസ്മസ് പ്രത്യേക പ്രാർഥനാച്ചടങ്ങുകളും അനുബന്ധമായുള്ള തീജ്ജ്വാല ശുശ്രൂഷയും പള്ളികളിൽ ഞായറാഴ്ച രാത്രിയോടെ നടന്നു. യു.എ.ഇ.യിലെ ഭൂരിഭാഗം പള്ളികളിലും ക്രിസ്മസ് ചടങ്ങുകൾ ഞായറാഴ്ച രാത്രി 11 മണിയോടെ സമാപിച്ചു.
തിങ്കളാഴ്ച വൈദികർ വിശ്വാസികളുടെ വീടുകളിൽ പ്രാർഥനയിലും ആഘോഷങ്ങളിലും പങ്കെടുക്കും. സമാപനച്ചടങ്ങുകളായി പള്ളികളിൽ ശനിയാഴ്ച രാത്രി ക്വയർസംഘങ്ങളുടെ ഗാനാലാപനം സംഘടിപ്പിച്ചു.
+ There are no comments
Add yours