ദോഹ: ഖത്തർ ബലൂൺ ഫെസ്റ്റിവൽ നാലാം പതിപ്പിന് ഡിസംബർ ഏഴിന് തുടക്കമാകും. ഡിസംബർ 18 വരെ കത്താറയിലാണ് ബലൂൺ ഫെസ്റ്റിവൽ നടക്കുക.എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്കുമുള്ള വൈവിധ്യമാർന്ന വിനോദ പരിപാടികളും ബലൂൺ ഫെസ്റ്റിവലിലുണ്ടാകും.
വ്യത്യസ്ത ആകൃതിയിലും നിറങ്ങളിലുമുള്ള 50-ലധികം ഹോട്ട് എയർ ബലൂണുകളുടെ പ്രദർശനം, ഊതിവീർപ്പിക്കാവുന്ന കോട്ടകളുള്ള ഫാമിലി ഏരിയ, കുട്ടികൾക്കായുള്ള വിവിധ ഗെയിമുകൾ, അന്താരാഷ്ട്ര തെരുവ് ഭക്ഷണം നൽകുന്ന ഫുഡ് കോർട്ട്, പ്രത്യേക അതിഥികൾക്കുള്ള വി ഐ പി മജ്ലിസ് എന്നിവ ഫെസ്റ്റിവലിന്റെ സവിശേഷതയാണ്.
പലതരത്തിലുള്ള വർണ്ണ ബലൂണുകൾ ഖത്തറിന്റെ ആകാശത്ത് പറന്ന് നടക്കുന്നത് നയന മനോഹര കാഴ്ചയാണ്. ബലൂണുകൾ വീർപ്പിക്കാനും ഫെസ്റ്റിവലിന്റെ ഭാഗമാകാനും വിനോദസഞ്ചാരികൾ ഉൾപ്പെടെ ഒട്ടനവധി പേർ ഈ ദിവസം ഖത്തറിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
+ There are no comments
Add yours