ബഹ്റൈൻ: ബഹ്റൈനിൽ നികുതി അടയ്ക്കാത്ത ബിസിനസ്സ് സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ. നികുതി ഇനിയും അടയ്ക്കാത്തവരോട് വാറ്റ്(Value Added Tax)-ന് രജിസ്റ്റർ ചെയ്യണമെന്നും അല്ലെങ്കിൽ കനത്ത പിഴയും ജയിൽ ശിക്ഷയും അനുഭവിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ദേശീയ റവന്യൂ ബ്യൂറോ (NBR) വാറ്റ് പാലിക്കുന്നതിന്റെ നിലവാരം വർദ്ധിപ്പിക്കുന്നതിനു ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായി പുതിയ ബിസിനസ്സ് സ്ഥാപനങ്ങളോട് അടുത്ത വർഷം വാറ്റ്-ന് രജിസ്റ്റർ ചെയ്യാനും ബഹ്‌റൈൻ അഭ്യർത്ഥിച്ചു.
2023 ന്റെ പകുതിയോടെ ഏകദേശം 22,800 ഓളം പേരാണ് പുതുതായി വാറ്റ്-ൽ രജിസ്റ്റർ ചെയ്യ്തിരിക്കുന്നത്. സാമ്പത്തിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വരുമാനം ഉണ്ടാക്കുന്നതിനായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും കൂടാതെ താഴെ കൊടുത്തിരിക്കുന്ന മറ്റ് മേഖലകളിൽ നിന്നുമാണ് വാറ്റ്-ലേക്ക് പുതിയ രജിസ്ട്രേഷനുകൾ നടന്നിരിക്കുന്നത്.
- വാണിജ്യപരം
- വ്യാവസായികം
- കാർഷികം
- പ്രൊഫഷണൽ
- സമാനമായ ഏതെങ്കിലും പ്രവർത്തനം, ഉദാഹരണത്തിന്, നിയമപരമായ രീതികൾ, ഫാഷൻ ഡിസൈനിംഗ്, സൗന്ദര്യ സംരക്ഷണ സേവനങ്ങൾ, ഇവന്റ്സ് പ്ലാൻ, പരസ്യം ചെയ്യൽ
നാഷണൽ ബ്യൂറോ ഓഫ് ഏഷ്യൻ റിസേർച്ചാ(National Bureau of Asian Research)ണ് ബഹ്റൈനിൽ വാറ്റ് സംബന്ധിച്ച ഇത്തരം കാര്യങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്
+ There are no comments
Add yours