മനാമ: രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലുള്ള കെട്ടിടങ്ങളിലെ വൈദ്യുതി ഉപഭോഗം കുറക്കാൻ വേണ്ടിയുള്ള വൈദ്യുതി, ജല കാര്യ മന്ത്രിയുടെ മെമ്മോറാണ്ടം മന്ത്രിസഭ അംഗീകരിച്ചു. കാർബൺ ബഹിർഗമനതോത് കുറക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയായ ‘കഫാഅത്’ ആണ് മന്ത്രി അവതരിപ്പിച്ചിരിക്കുന്നത്.
പ്രാഥമിക ഘട്ടമെന്ന നിലക്ക് സർക്കാർ കെട്ടിടങ്ങളിൽ തന്നെ ആദ്യ നിലയിൽ ഇതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടക്കും.ഷെയറിങ് അക്കമഡേഷൻ പദ്ധതിക്കായുള്ള നടപടിക്രമങ്ങളെ സംബന്ധിച്ച് മുനിസിപ്പൽ, കാർഷിക കാര്യ മന്ത്രിയുടെ കരടിന് അംഗീകാരം ആയി.
സിക്കിൾ സെൽ അനീമിയ, ബീറ്റ തലസീമിയ രോഗികൾക്ക് കാസ്ഗെവി എന്നിവയുടെ ചികിത്സക്കായി നാഷനൽ ഹെൽത്ത് റെഗുലേറ്ററിയുടെ അംഗീകാരത്തോടെ നടപ്പാക്കുന്നതിനുള്ള സാധ്യതകൾ കാബിനറ്റ് ചർച്ച ചെയ്തു. രോഗികൾക്ക് മികച്ച ചികിത്സ ലഭ്യമാക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് കാബിനറ്റ് വ്യക്തമാക്കി.ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് ശുപാർശകൾ പിന്തുടരാൻ ബഹ്റൈൻ പ്രതിജ്ഞാബദ്ധമായതുമായി ബന്ധപ്പെട്ട മെമ്മോറാണ്ടം ആഭ്യന്തര മന്ത്രി സമർപ്പിക്കുകയും അംഗീകാരം നൽകുകയും ചെയ്തു.
ബഹ്റൈൻ സമുദ്രാതിർത്തിയിൽ കപ്പുകൾക്ക് പ്രവേശിപ്പിക്കുമ്പോൾ ഉണ്ടാകേണ്ട നിയന്ത്രണങ്ങൾ ഉണ്ട്. ഇതിൽ നിയന്ത്രണം നടത്തി. ദേശീയ ബാലാവകാശ സമിതി പുനഃസംഘടിപ്പിക്കുന്നതിനുള്ള തീരുമാനത്തിന്റെ കരട് ഭോദഗതി ചെയ്യുന്നതിനുള്ള ചർച്ചകൾ നടത്തി.
+ There are no comments
Add yours