ദേ​ശീ​യ​ദി​നം; രണ്ട് ദിവസത്തെ അ​വ​ധി പ്രഖ്യാപിച്ച് ബഹ്റെെൻ

1 min read
Spread the love

മനാമ: ദേശീയദിനം പ്രമാണിച്ച് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ച് ബഹ്റെെൻ. ഡിസംബർ 16, 17 ദിവസങ്ങളിൽ രാജ്യത്തെ മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ, പൊതുസ്ഥാപനങ്ങൾ എന്നിവക്ക് അവധിയായിരിക്കുമെന്ന് പ്രഖ്യാപിച്ചു. ബഹ്റെെൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ(Prince Salman bin Hamad Al Khalifa)യാണ് അവധി പ്രഖ്യാപിച്ചത്.

ശനിയാഴ്ച ഔദ്യോഗിക പൊതു അവധിയായതിനാൽ പകരം ഡിസംബർ 18ന് അവധി നൽകുമെന്ന് സർക്കുലറിൽ പറയുന്നുണ്ട്.മലയാളികൾ ഉൾപ്പെടെയുള്ള ഒട്ടനവധി വിദേശീയരും സ്വദേശിയരും ബഹ്റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ വിവിധ പരിപാടികളിൽ പങ്കെടുക്കാറുണ്ട്.

You May Also Like

More From Author

+ There are no comments

Add yours