ഷാർജയിൽ അവിവാഹിതരായവർക്ക് പാർപ്പിട മേഖലകളിൽ നിയന്ത്രണം ഏർപ്പെടുത്തും

0 min read
Spread the love

ഷാർജ: യുഎഇയിലെ ഷാർജ എമിറേറ്റിൽ പാർപ്പിട മേഖലകളിലെ ബാച്ച്‌ലർ താമസത്തിന് നിയന്ത്രണം കൊണ്ടുവരുന്നു. കഴിഞ്ഞ ദിവസം ചേർന്ന എമിറേറ്റ് എക്‌സിക്യൂട്ടീവ് കൗൺസിൽ ഇതുസംബന്ധിച്ച് ചർച്ച നടത്തി. നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി ഭേദഗതി കൊണ്ടുവരും.

എമിറേറ്റിലെ താമസകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട സർക്കാർ റിപ്പോർട്ട് എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗം അവലോകനം ചെയ്തു. പാർപ്പിട പരിസരങ്ങളിലെ കെട്ടിടങ്ങൾ കുടുംബസമേതമല്ലാതെ താമസിക്കുന്നവർക്ക് വാടകയ്ക്ക് നൽകുന്നത് സംബന്ധിച്ച നിയമങ്ങൾ കർശനമാക്കാനാണ് തീരുമാനം.

എമിറേറ്റിലെ നഗരങ്ങളിലും മറ്റുപ്രദേശങ്ങളിലുമുള്ള റെസിഡൻഷ്യൽ മേഖലകളിലെ സിംഗിൾസ് ഹൗസിങിനെക്കുറിച്ചുള്ള റിപ്പോർട്ടാണ് കൗൺസിലിന്റെ മുന്നിലെത്തിയത്.

കുടുംബങ്ങൾ താമസിക്കുന്ന മേഖകളിൽ ബാച്ച്‌ലർ താമസം അനുവദിക്കുന്നത് നിയന്ത്രിക്കുന്നത് സംബന്ധിച്ച നിലവിലെ നിയമങ്ങളിലെ പോരായ്മ, ഇത്തരം മേഖലകളിൽ വ്യക്തികൾ ഒറ്റയ്ക്ക് താമസിക്കുന്നത് മൂലമുണ്ടായേക്കാവുന്ന സുരക്ഷാ പ്രശ്‌നങ്ങൾ, സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ എന്നിവയാണ് റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

വിവിധ തരത്തിലുള്ള താമസകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട നിയമം പരിഷ്‌കരിക്കുമ്പോൾ പാർപ്പിട പരിസരങ്ങളിൽ താമസിക്കുന്ന അവിവാഹിതരായ ആളുകൾക്ക് നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് കൗൺസിൽ വ്യക്തമാക്കി.

You May Also Like

More From Author

+ There are no comments

Add yours