ഏഷ്യൻ കപ്പ്; ഫൈനൽ മത്സരത്തിൽ ഉപയോഗിക്കുന്ന ഔദ്യോഗിക പന്ത് പുറത്തിറക്കി

1 min read
Spread the love

ഖത്തർ:2024 ജനുവരി 12 മുതൽ ആരംഭിക്കാനിരിക്കുന്ന ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ ഉപയോഗിക്കുന്ന ഔദ്യോഗിക പന്ത് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ പുറത്തിറക്കി. 2023 ഡിസംബർ 20-നാണ് എഎഫ്സി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

എഎഫ്സി ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ വോർട്ടെക്സാ C23+ (VORTEXAC23+) എന്ന പന്തായിരിക്കും ഉപയോഗിക്കുന്നതെന്നാണ് കോൺഫെഡറേഷൻ അറിയിച്ചിരിക്കുന്നത്. എഎഫ്സി ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിൽ ഉപയോഗിക്കുന്ന എന്ന ഔദ്യോഗിക പന്തിന്റെ രൂപകൽപ്പന അടിസ്ഥാനമാക്കിയാണ് ഫൈനൽ മത്സരത്തിനുള്ള ഈ പന്ത് ഒരുക്കിയിരിക്കുന്നത്.

2024 ഫെബ്രുവരി 10-നാണ് AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഫൈനൽ മത്സരം. ഫൈനൽ മത്സരത്തിനുള്ള വോർട്ടക്സാ എസി23പ്ലസ് (VORTEXAC23+) എന്ന പന്തിന്റെ സ്വർണ്ണവർണ്ണം ഖത്തറിലെ മരുഭൂപ്രദേശങ്ങളിൽ കാണുന്ന മണലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പന്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

You May Also Like

More From Author

+ There are no comments

Add yours