നിർമ്മിത ബുദ്ധിയിൽ കഴിവ് തെളിയിച്ചവർ ആണോ?! ആകർഷകമായ ശമ്പളം ലഭിക്കും – വമ്പൻ തൊഴിൽ അവസരങ്ങളുമായി യു.എ.ഇ

1 min read
Spread the love

നിർമിത ബുദ്ധിയിൽ പ്രാവീണ്യം ഉള്ളവർക്ക് യു.എ.ഇയിൽ തൊഴിലവസരങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് വർഷമായി സാങ്കേതിക മേഖലയിൽ ശമ്പളവും അനൂകൂല്യങ്ങളും ഗണ്യമായി വർധിച്ചിട്ടുണ്ട്. എൻട്രി ലെവൽ ജോലിയിൽ 22,000 മുതൽ 25,000 വരെ ദിർഹം കമ്പനികൾ നൽകുന്നുണ്ട്. ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസ മേഖലകളിലും നിർമിത ബുദ്ധി, ഡാറ്റ ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ പ്രൊഫഷണലുകളെ ആവശ്യമുണ്ട്. സർക്കാർ-സ്വകാര്യ മേഖലയിൽ കഴിഞ്ഞ ഒന്നര വർഷത്തിൽ ശമ്പളവും അനൂകൂല്യങ്ങളും വർധിച്ചു.

നൗക്രി ഗൾഫ് പോർട്ടലിൽ നിലവിൽ 204 ഒഴിവുകളാണ് നിർമിത ബുദ്ധി വിഭാഗത്തിൽ കാണിച്ചിരിക്കുന്നത്. സീനിയർ മാനേജർ, എ.ഐ ഡെവലപ്പർ, ബിഗ് ഡേറ്റ എഞ്ചിനിയർ, എ.ഐ-മെഷീൻ ലേണിംഗ് ആർക്കിടെക്റ്റ് തുടങ്ങിയ തൊഴിലവസരങ്ങളാണ് നിലവിൽ ഉള്ളത്. ഇൻഡീഡ് എന്ന തൊഴിൽ പോർട്ടലിൽ ജനറേറ്റീവ് എ.ഐ എഞ്ചിനിയർ, എ.ഐ ഗവേഷകൻ തുടങ്ങിയ അവസരങ്ങളാണ് നിലവിൽ കാണുന്നത്.

യു.എ.ഇ സർവകലാശാലകളുടെ നേതൃത്വത്തിൽ നിർമിത ബുദ്ധി-റോബോട്ടിക്സ് മേഖലയിൽ സ്റ്റാർട്ട് അപ്പുകൾ ആരംഭിക്കുന്നത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. 2024ൽ യു.എ.ഇയിൽ നിർമിത ബുദ്ധി മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ പ്രതീക്ഷിക്കുന്നതായി ജി ടെക്‌സ് 2023ൽ പങ്കെടുത്ത വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ഒക്ടോബർ 16ന് ആരംഭിച്ച ജി ടെക്സിൽ 6000ൽ അധികം സ്റ്റാളുകൾ സജ്ജമായിട്ടുണ്ട്. 50 രാജ്യങ്ങളിൽ നിന്നുള്ള യൂണികോർണുകൾ മേളയിൽ പങ്കെടുക്കുന്നുണ്ട്.

You May Also Like

More From Author

+ There are no comments

Add yours