മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച ബ്രാന്റുകളായി അഡ്നോകും(ADNOC), അരാംകോയും(Aramco)

1 min read
Spread the love

ദുബായ്: കൺസൾട്ടൻസി ബ്രാൻഡ് ഫിനാൻസിന്റെ വാർഷിക റാങ്കിംഗുകളെ അടിസ്ഥാനമാക്കി യുഎഇ-സൗദി ഊർജ കമ്പനികളായ – അരാംകോ, അഡ്‌നോക്(Abu Dhabi National Oil Company) എന്നിവ മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച ബ്രാന്റുകളായി തിരഞ്ഞെടുത്തു.

ഈ വർഷത്തെ ബ്രാൻഡ് മൂല്യത്തിൽ അരാംകോ, 41.6 ബില്യൺ ഡോളറിലെത്തി. അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന എനർജി കമ്പനിയായ ADNOC യുടെ ബ്രാൻഡ് മൂല്യം 15.2 ബില്യൺ ഡോളറിലെത്തി, ഒരു വർഷം മുമ്പുള്ളതിനേക്കാൾ 7 ശതമാനം ഉയർന്നു.

അബുദാബി നാഷണൽ ഓയിൽ കമ്പനി എന്ന അഡ്നോക് 1971ലാണ് സ്ഥാപിതമാകുന്നത്. യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനിയാണ് അഡ്നോക്. 2021 ലെ കണക്കനുസരിച്ച്, കമ്പനിയുടെ എണ്ണ ഉൽപാദന ശേഷി 4 ദശലക്ഷം ബിപിഡി കവിഞ്ഞു, 2030 ഓടെ 5 ദശലക്ഷം ബിപിഡി ആയി ഉയർത്താനാണ് പദ്ധതി.

സർക്കാർ ഉടമസ്ഥതയിലുള്ള സൗദി അറേബ്യയുടെ പെട്രോളിയം പ്രകൃതി വാതക കമ്പനിയാണ് അരാംകോ. 1933ൽ സ്ഥാപിതമായ അരാംകോയുടെ ആസ്ഥാനം ദഹ്റയാണ്. ലോകത്തിന്റെ പലഭാ​ഗങ്ങളിൽ നിന്നുള്ള 70,496 തൊഴിലാളികളാണ് അരാംകോയിൽ ജോലി ചെയ്യുന്നത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ബ്രാൻഡ് ഫിനാൻസിന്റെ മികച്ച ബ്രാന്റുകളുടെ പട്ടികയിൽ ആപ്പിൾ ആണ് ഒന്നാം സ്ഥാനത്തുള്ളത്. എഐ സാങ്കേതിക വിദ്യയാണ് കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ചർച്ചയായത് അതുകൊണ്ട് തന്നെ ചിപ്പ് നിർമ്മാണ കമ്പനിയായ എൻ‌വിഡിയയ്ക്ക് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ബ്രാൻഡാകാൻ സാധിച്ചു.

ലോകത്തിലെ മികച്ച 150 ബ്രാൻഡുകളിൽ ഒന്ന് സൗദി ടെലികോം കമ്പനിയായ എസ്ടിസിയാണ്. മാത്രമല്ല മിഡിൽ ഈസ്റ്റിലെ ആദ്യത്തെ ഉപഭോക്തൃ ബ്രാൻഡായി എസിടിസി മാറുകയും ചെയ്തു.

You May Also Like

More From Author

+ There are no comments

Add yours