ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്‌സ്,ഐഫോൺ 13 എന്നിവ നിർത്തലാക്കി ആപ്പിൾ

1 min read
Spread the love

ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിവ ഉൾപ്പെടെയുള്ള ഐഫോൺ 16 സീരീസ് സെപ്റ്റംബർ 9 തിങ്കളാഴ്ച ലോഞ്ച് ചെയ്തിരുന്നു. ഈ പുതിയ ആപ്പിൾ സ്മാർട്ട്‌ഫോണുകൾക്കായുള്ള പ്രീ-ഓർഡറുകൾ സെപ്റ്റംബർ 13ന് ഇന്ത്യയിൽ ആരംഭിക്കും. കൂടാതെ, ഏറ്റവും പുതിയ ആപ്പിൾ വാച്ച് സീരീസ് 10ൻ്റെ പ്രീ-ഓർഡറുകൾ ഇതിനകം ലഭ്യമാണ്. എന്നാൽ ഈ ലോഞ്ചുകൾ നടന്നതോട് കൂടി, ആപ്പിൾ നിരവധി പഴയ ഉൽപ്പന്നങ്ങൾ നിർത്തലാക്കി. ആപ്പിൾ ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്‌സ്, ഐഫോൺ 13, വാച്ച് സീരീസ് 9 എന്നിവയുടെ വിൽപ്പന അവസാനിപ്പിച്ചു.

ഈ ഉപകരണങ്ങൾ ഇനി ആപ്പിളിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലിസ്‌റ്റ് ചെയ്യില്ല. എന്നാൽ തേർഡ് പാർട്ടി റീട്ടെയിലർമാർ വഴിയോ പുതുക്കിയ സ്റ്റോറുകൾ വഴിയോ ഇവ കണ്ടെത്താനാകും. ഐഫോൺ 15 പ്രോ മാക്‌സും വാച്ച് സീരീസ് 9 ഉം 2023 സെപ്റ്റംബറിൽ ആണ് ലോഞ്ച് ചെയ്തത്.

ആപ്പിളിൻ്റെ ഏറ്റവും പുതിയ ഉൽപ്പന്ന നിര ആയ പുതിയ ഐഫോൺ 16 ലൈനപ്പിന് പുറമേ, നിലവിൽ ഇന്ത്യയിൽ ലഭ്യമായ മറ്റ് മോഡലുകളിൽ ഐഫോൺ എസ്ഇയും ഉൾപ്പെടുന്നുണ്ട്. ഇത് 2022 മാർച്ചിൽ അരങ്ങേറ്റം കുറിച്ചതാണ്. ഇതിന്റെ പ്രാരംഭ വില 47,600 രൂപ ആണ്. ഉപഭോക്താക്കൾക്ക് ഐഫോൺ 14, ഐഫോൺ 15 എന്നിവയുടെ അടിസ്ഥാന, പ്ലസ് വേരിയൻ്റുകളും ലഭ്യമാണ്.

ഇന്ത്യയിൽ ഐഫോൺ 14, ഐഫോൺ 14 പ്ലസ് എന്നിവയുടെ അടിസ്ഥാന വില യഥാക്രമം 59,990 രൂപയും, 69,990 രൂപയുമാണ്. 128 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജ് ഓപ്ഷനുകളിൽ വരുന്ന ഈ മോഡലുകൾ നീല, മിഡ്‌നൈറ്റ്, പർപ്പിൾ, ചുവപ്പ്, സ്റ്റാർലൈറ്റ്, മഞ്ഞ നിറങ്ങളിൽ ലഭ്യമാണ്.

ഇന്ത്യയിൽ ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവയുടെ പ്രാരംഭ വില യഥാക്രമം 69,990 രൂപയും 79,990 രൂപയും ആണ്. ഈ ഫോണുകൾ 512 ജിബി വരെ സ്റ്റോറേജ് ഓപ്‌ഷനുകളും വാഗ്ദാനം ചെയ്യുന്നു. കൂടാതെ കറുപ്പ്, നീല, പച്ച, പിങ്ക്, മഞ്ഞ എന്നീ അഞ്ച് നിറങ്ങളിൽ വരുന്നു.

അതേ സമയം, ആപ്പിൾ വാച്ച് അൾട്രാ 2ന് വാച്ച് സീരീസ് 10നൊപ്പം ആപ്പിൾ ഒരു പുതിയ കളർ വേരിയൻ്റ് അവതരിപ്പിച്ചു. ആപ്പിൾ വാച്ച് എസ്ഇയും വാങ്ങാൻ ലഭ്യമാണ്. ഇന്ത്യയിൽ 24,900 രൂപയാണ് ഇതിന്റെ വില. ആപ്പിൾ വാച്ച് അൾട്രാ 2, ആപ്പിൾ വാച്ച് സീരീസ് 10 എന്നിവയുടെ ബ്ലാക്ക് ടൈറ്റാനിയം ഓപ്‌ഷനുകൾക്കായുള്ള പ്രീ-ഓർഡറുകൾ ഇപ്പോൾ ലൈവ് ആണ്.

ആപ്പിൾ വാച്ച് അൾട്രാ 2ൻ്റെ വില ആരംഭിക്കുന്നത് 89,900 രൂപ മുതലാണ്. ആൽപൈൻ ലൂപ്പ്, ട്രയൽ ലൂപ്പ്, ഓഷ്യൻ ബാൻഡ് എന്നീ സ്ട്രാപ്പ് ഓപ്ഷനുകൾ ആണ് ഈ വിലയ്ക്ക് ലഭ്യമാകുന്നത്. ടൈറ്റാനിയം മിലാനീസ് ലൂപ്പ് വേരിയൻ്റിന് 1,04,900 രൂപയാണ് വില. ആപ്പിൾ വാച്ച് സീരീസ് 10ൻ്റെ 42 എംഎം വലിപ്പമുള്ള ജിപിഎസ് വേരിയൻ്റിന് 46,900 രൂപയാണ്. പുതിയ സ്മാർട്ട് വാച്ചുകൾ സെപ്റ്റംബർ 20 മുതൽ വിൽപ്പനയ്‌ക്ക് ലഭ്യമാകും.

You May Also Like

More From Author

+ There are no comments

Add yours