ദുബായ്: ദുബായ് ടാക്സി ഓടിക്കുന്ന ഡ്രൈവർമാർക്ക് യാത്രയ്ക്ക് ശേഷം വാഹനങ്ങളിൽ നിന്ന് ലഭിക്കുന്ന വസ്തുക്കൾക്ക് കയ്യും കണക്കുമില്ല. ഗ്ലാസുകളും വാലറ്റുകളും ഷോപ്പിംഗ് ബാഗുകളും മുതൽ ഒരു മില്യൺ ദിർഹം വിലവരുന്ന വജ്രങ്ങൾ വരെ ദുബായിലെ ടാക്സി ഡ്രൈവർമാർ ഉപഭോക്താക്കൾക്ക് തിരികെ നൽകിയിട്ടുണ്ട്.
ദുബായ് ടാക്‌സിയിൽ നിങ്ങളുടെ ഫോണോ ലാപ്‌ടോപ്പോ കീയോ മറന്നുപോയാലും, മറന്നുപോയ വസ്തുക്കൾ തിരികെ ലഭിക്കാനുള്ള “99.9 ശതമാനം” സാധ്യതയുണ്ടെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) പറയുന്നു.
ഷെയ്ൽ(‘S’hail’) ആപ്പ് ഉപയോഗിച്ച് നഷ്ടപ്പെട്ട വസ്തുക്കൾ എന്താണെന്ന് റിപ്പോർട്ട് ചെയ്യാം. ദുബായിലെ പൊതുഗതാഗത മാർഗമായ മെട്രോ, ട്രാം, ടാക്സികൾ, ബസുകൾ അല്ലെങ്കിൽ മറൈൻ ഗതാഗതം എന്നിവ ബുക്ക് ചെയ്യാനും സർവ്വീസിന്റെ സമയമറിയാനുമാണ് ഷെയ്ൽ ആപ്പുകൾ ഉപയോഗിക്കുന്നത്.
- സ്മാർട്ട് ഫോണിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യുക. അടുത്തതായി, ആപ്പ് തുറന്ന് നിങ്ങളുടെ മൊബൈൽ സ്ക്രീനിന്റെ മുകളിൽ വലത് കോണിലുള്ള മെനു ഐക്കൺ തിരഞ്ഞെടുക്കുക.
- ‘ഫീഡ്ബാക്ക്’ വിഭാഗം കാണുന്നത് വരെ താഴേക്ക് സ്ക്രോൾ ചെയ്യുക.
- തുടർന്ന്, നിങ്ങളുടെ മൊബൈൽ നമ്പറും ഇമെയിൽ വിലാസവും നൽകുക.
- അടുത്തതായി, ഫീഡ്ബാക്ക് വിഭാഗത്തിലെ ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് ‘ടാക്സി ലോസ്റ്റ് ആൻഡ് ഫൗണ്ട്’ ഓപ്ഷൻ തിരഞ്ഞെടുക്കുക.
- നഷ്ടപ്പെട്ട വസ്തു, സർവ്വീസ് നടത്തിയ റൂട്ട്, തീയ്യതി സമയം എന്നിവ പോലുള്ള നിങ്ങളുടെ ടാക്സി യാത്രയെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകുക.
- റിപ്പോർട്ട് രജിസ്റ്റർ ചെയ്യ്ത് കഴിഞ്ഞാൽ മൊബൈൽ നമ്പറിലേക്ക് ഒരു SMS ലഭിക്കും, അത് റിപ്പോർട്ടിന്റെ നില ട്രാക്ക് ചെയ്യാൻ സാധിക്കുന്ന ഓപ്പ്ഷനും ഉണ്ടാകും.
ഈ ആപ്പ് വഴി അന്വേഷണത്തിനായി പത്ത് ദിവസമെടുക്കും. എന്നാൽ നിരവധി ദുബായ് ടാക്സി ഉപഭോക്താക്കൾ തങ്ങളുടെ സാധനങ്ങൾ ഏതാനും മണിക്കൂറുകൾക്കോ ദിവസങ്ങൾക്കോ ഉള്ളിൽ തിരികെ ലഭിച്ചതായി പറയുന്നു.
+ There are no comments
Add yours