ഒമാനിലെ തൊഴിൽ മേഖലയിൽ സ്വദേശികളുടെ എണ്ണത്തിൽ വർധന; ആശങ്കയിൽ പ്രവാസികൾ

0 min read
Spread the love

മസ്ക്കറ്റ്: ഒമാനിലെ തൊഴിൽമേഖലയിൽ ജോലി ചെയ്യുന്ന സ്വദേശി തൊഴിലാളികളുടെ എണ്ണത്തിൽ വർധനവ്. ഈ വർഷത്തിലെ മൂന്നാം പാദത്തിലെ കണക്കുകൾ പുറത്തുവന്നപ്പോൾ 87 ശതമാനം തൊഴിൽ മേഖലയിൽ സ്വദേശികൾ ആണെന്ന് റിപ്പോർട്ട്. തൊഴിൽ മന്ത്രാലയം ആണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവിട്ടത്.

സർക്കാർ, സ്വകാര്യ മേഖലകളിലാണ് സ്വദേശികളുടെ എണ്ണം കൂടിയിരിക്കുന്നത്. സ്വദേശികളെ തൊഴിൽ മേഖലകളിൽ ശക്തമാക്കാൻ വേണ്ടി നിരവധി പദ്ധതികളാണ് ഒമാൻ തയ്യാറാക്കിയിരുന്നത്. ദേശീയ തൊഴിൽ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനുള്ള മുന്നേറ്റത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

13,050 തൊഴിലന്വോഷകരിൽ 10,000 പേർക്ക് സർക്കാർ മേഖലയിൽ ജോലി നൽകാൻ കഴിഞ്ഞതായി മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നുണ്ട്. ഇത്രയും ആളുകളെ പുതിയ തസ്തികയിലേക്കോ അല്ലെങ്കിൽ പ്രവാസികൾ ചെയ്തിരുന്ന ജോലിയിലേക്കോ ആണ് ഇവരെ നിയമിച്ചിരിക്കുന്നത്. സ്വകാര്യമേഖലയിൽ11,165 പേർക്കാണ് ജോലി ലഭിച്ചത്. ഇവിടെ ലക്ഷ്യം വെക്കുന്നത് 16,000 പേർക്ക് ജോലി നൽകാൻ ആണ്.

സർക്കാർ മേഖലയിൽ 2,000 ജോലിയിൽ നിന്നും മാറ്റി പരിശീലനം നൽകിയവരെ ജോലിയിൽ നിയമിക്കാൻ ആണ് ലക്ഷ്യം വെച്ചിരിക്കുന്നത്. ഇതിൽ 1,461 ആളുകളെ മാറ്റി നിയമിച്ചു. സ്വകാര്യമേഖലയിൽ, 7,000 പേരെയാണ് ലക്ഷ്യം വെക്കുന്നത്. ഇതിൽ 1,614 വ്യക്തികൾ സ്വയം തൊഴിലിൽ ഏർപ്പെടുകയും 4,788 പേർ പരിശീലനം പൂർത്തിയാക്കുകയും ചെയ്തു.

You May Also Like

More From Author

+ There are no comments

Add yours