ഷാർജയിൽ നിന്ന് കാണാതായ ഓട്ടിസം ബാധിച്ച മലയാളിയായ ബാലനെ ദുബായിൽ കണ്ടെത്തി

0 min read
Spread the love

കഴിഞ്ഞ ദിവസം ഷാർജയിൽ നിന്ന് കാണാതായ ഓട്ടിസം ബാധിച്ച മലയാളിയായ ബാലനെ ദുബായ് എയർപോർട്ടിൽ നിന്നും കണ്ടെത്തി.
ഷാർജയിലെ പ്രവാസികളായ ജെബി തോമസിന്റെ മകൻ ഫെലിക്‌സി(18)നെയാണ് കണ്ടെത്തിയത്.

വിമാനത്താവളത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ അറിയിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ കണ്ടെത്തിയതെന്ന് പിതാവ് അറിയിച്ചു. ശനിയാഴ്ച രാത്രി ഷോപ്പിങ് നടത്തുന്നതിനിടയിലാണ് ഫെലിക്സിനെ കാണാതായത്.

ഫെലിക്സ് സുരക്ഷിതനാണ്, പക്ഷേ അവൻ വളരെ ക്ഷീണിതനാണെന്നും ഷാർജയിലെ കുവൈറ്റ് ഹോസ്പിറ്റലിൽ പ്രാഥമിക ചികിത്സയിലാണെന്നും പിതാവ് അറിയിച്ചു. ഫെലിക്സിനെ കാണാതായതിനെ തുടർന്ന് കുടുംബം നൽകിയ പരാതിയെ തുടർന്ന് ഷാർജ പൊലീസ് കേസ് ഫയൽ ചെയ്ത് പരിശോധന തുടങ്ങിയിരുന്നു.

കുട്ടിയെ കാണാതായ സാഹചര്യത്തിൽ കുടുംബം സോഷ്യൽ മീഡിയകളിൽ പോസ്റ്റിട്ടിരുന്നു. കൂടാതെ സമീപത്തുള്ള കെട്ടിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തത് കുട്ടിയെ കണ്ടെത്താൻ സഹായകരമായി

മകനെ കാണാതായി 24 മണിക്കൂറിന് ശേഷം ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്നും ഒരു യാത്രക്കാരനിൽ നിന്ന് ഫോൺ കോൾ വന്നതായി ജെബി തോമസ് പറഞ്ഞു. കുവൈറ്റിലേക്ക് യാത്ര ചെയ്ത ഒരു മലയാളിയാണ് കാണാതായ ഫെലിക്സിനെ തിരിച്ചറിഞ്ഞത്. സോഷ്യൽ മീഡിയ പോസ്റ്റ് തിരിച്ചറിഞ്ഞതിനെ തുടർന്ന് പിതാവിനെ ബന്ധുപ്പെടുകയായിരുന്നു. തുടർന്ന് ഈ യാത്രക്കാരൻ സുരക്ഷിതമായി ഫെലിക്സിനെ മാതാപിതാക്കളെ ഏൽപ്പിക്കുകയായിരുന്നു.

You May Also Like

More From Author

+ There are no comments

Add yours