വിമാനങ്ങളിൽ ബദൽ ഇന്ധനം; പരീക്ഷണങ്ങളിൽ നിർണായക മുന്നേറ്റം നടത്തി ദുബായ് എമിറേറ്റ്സ് എയർലൈൻസ്

1 min read
Spread the love

വിമാനങ്ങളിൽ ബദൽ ഇന്ധനം ഉപയോഗിക്കാനുള്ള പരീക്ഷണങ്ങളിൽ നിർണായക മുന്നേറ്റം നടത്തി ദുബായിലെ എമിറേറ്റ്സ് എയർലൈൻസ്. ആദ്യമായി A-380 യാത്രാവിമാനത്തിൽ പൂർണമായും ബദൽ ഇന്ധനം നിറച്ച് എമിറേറ്റസ് വിമാനം വിജയകരമായി പറന്നു.

ഇന്നലെയാണ് വ്യോമയാനരംഗത്ത് ഏറെ നിർണായകമായ പരീക്ഷണം നടന്നത്. ജെറ്റ് ഫ്യൂവലിന് പകരം എയർ ബസിന്റെ 380 യാത്രാ വിമാനത്തിൽ പൂർണമായും ബദൽ ഇന്ധനമായ സസ്റ്റൈബിൾ ഏവിയേഷൻ ഫ്യൂവൽ അഥവാ എസ് എ എഫ് നിറച്ച് പറക്കാനുള്ള ശ്രമത്തിലാണിവർ. ദുബൈ വിമാനത്താവളത്തിൽ വെച്ച് ഈ വിമാനത്തിന്റെ നാല് എഞ്ചിനുകളിൽ ഒന്നിൽ പൂർണമായും എസ് എ എഫ് നിറച്ചു.

ജെറ്റ് ഫ്യൂവലിനെ അപേക്ഷിച്ച 85 % കുറവ് കാർബൺ മാത്രമേ എസ് എ എഫ് പുറന്തള്ളൂ എന്നതാണ് പ്രത്യേകത. വിമാനങ്ങളിൽ എസ് എ എഫ് ഉപയോഗിക്കുന്നുണ്ട് എങ്കിലും നിലവിൽ ജെറ്റ് ഫ്യൂവലിൽ 50 ശതമാനം എസ് എ എഫ് കലർത്തി ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയിരുന്നത്.

ബദൽ ഇന്ധനം നിറച്ച വിമാനവുമായി ക്യാപ്റ്റൻ ഖാലിദ് ബിൻ സുൽത്താൻ ക്യാപ്റ്റൻ ഫിലിപ്പ് ലോബെറ്റ് എന്നിവർ ആകാശത്തേക്ക് പറന്നു. എമിറ്റേറ്റ്സിന്റെ ഈ കന്നിപ്പറക്കലിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാകും വ്യോമയാന രംഗത്ത് ബദൽ ഇന്ധനം വ്യാപമാക്കുന്നതിനുള്ള തീരുമാനങ്ങൾ ഉടലെടുക്കുക.

You May Also Like

More From Author

+ There are no comments

Add yours