ദുബായ്: യു.എ.ഇയിലേക്കും പുറത്തേക്കും യാത്ര ചെയ്യുന്ന യാത്രക്കാരുടെ കൈയ്യിൽ പണം, വ്യക്തിഗത വസ്തുക്കൾ, ആഭരണങ്ങൾ, മറ്റ് വിലയേറിയ വസ്തുക്കൾ എന്നിവ 60,000 ദിർഹത്തിന് മുകളിൽ ഉണ്ടെങ്കിൽ ഓൺലൈൻ വഴി ഈ കാര്യം വെളിപ്പെടുത്തുന്ന ഒരു ഫോം പൂരിപ്പിച്ച് നൽകണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്‌സ് അറിയിച്ചു.
Afseh വെബ്‌സൈറ്റ് – declare.customs.ae അല്ലെങ്കിൽ Apple, Android ഉപകരണങ്ങൾക്ക് ലഭ്യമായ ‘Afseh’ മൊബൈൽ ആപ്പ് ഉപയോഗിച്ചാണ് ഫോം പൂരിപ്പിച്ച് നൽകേണ്ടത്.
ദുബായ് കസ്റ്റംസ് പറയുന്നതനുസരിച്ച് 18 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള എല്ലാ യാത്രക്കാരും തങ്ങളുടെ പക്കൽ ഉള്ള വസ്തുക്കൾ അത് പണം ആയാലും ചെക്കായാലും വിലയേറിയ ആഭരണങ്ങൾ ആയാലും 60,000 ദിർഹത്തിൽ കൂടുതൽ മൂല്യമുള്ളത് ആണെങ്കിൽ മാത്രം ആപ്പിൽ രേഖപ്പെടുത്തണമെന്നും, യാത്രക്കാരന് 18 വയസ്സിന് താഴെയാണ് പ്രായം എങ്കിൽ ഒപ്പമുള്ള മുതിർന്ന കുടുംബാംഗം കുട്ടികളുടെ വ്യക്തിഗത വിവരങ്ങളും ആപ്പിൽ ചേർക്കണം
അബുദാബി, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്നാണ് നിങ്ങൾ യാത്ര ചെയ്യുന്നതെങ്കിൽ പ്ലാറ്റ്‌ഫോമിന്റെ ഡിക്ലറേഷൻ ഫോം ഉപയോഗിക്കാമെന്ന് അഫ്സെഹ് വെബ്‌സൈറ്റ് പറയുന്നു. ദുബായിൽ നിന്ന് യു.എ.ഇയിലേക്ക് പ്രവേശിക്കുകയോ പോകുകയോ ചെയ്യുകയാണെങ്കിൽ, നിങ്ങൾ ദുബായ് കസ്റ്റംസിന്റെ iDeclare മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ട്.
+ There are no comments
Add yours