അൽ മക്തൂം പാലം ഇനി ഞായറാഴ്ചകളിലും തുറക്കും; ദെയ്റയ്ക്കും ബർദുബായിക്കുമിടയിൽ ഗതാഗതക്കുരുക്കിന് പരിഹാരമാകും

0 min read
Spread the love

ദുബായ്: ദുബായിലെ അൽ മക്തൂം പാലം അറ്റകുറ്റപ്പണികൾക്ക് ശേഷം ഞായറാഴ്ചകളിൽ വീണ്ടും ഗതാഗതത്തിനായി തുറന്നു. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി(ആർടിഎ)യുടെ പദ്ധതിയനുസരിച്ച് പാലത്തിൻറെ പ്രധാന അറ്റകുറ്റപ്പണികൾ ജനുവരി 16ന് പൂർത്തിയായതിനാൽ ഞായറാഴ്ചകളിൽ ഗതാഗതത്തിനായി തുറന്നുകൊടുക്കുകയായിരുന്നു.

ഇനിയുള്ള ഞായറാഴ്ചകളിലും പാലത്തിലൂടെ ഗതാഗതം സാധ്യമാവും. അതേ സമയം, നിശ്ചിത സമയങ്ങളിൽ അറ്റകുറ്റപ്പണികൾക്കായി പാലം അടക്കും. എല്ലാ ഞായറാഴ്ചയും പുലർച്ചെ 1 മുതൽ പുലർച്ചെ 4.30 വരെയും, വ്യാഴാഴ്ചകളിൽ പതിവ് അറ്റകുറ്റപ്പണികൾക്കായി പുലർച്ചെ 1 മുതൽ പുലർച്ചെ 4.30 വരെയും അടയ്ക്കും.

പാലം വീണ്ടും തുറക്കുന്നത് ദേരക്കും ബർദുബായിക്കുമിടയിലുള്ള പ്രദേശങ്ങളിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. കഴിഞ്ഞ വർഷം ഒക്ടോബറിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചതിനെത്തുടർന്ന് പാലം ദിവസവും രാത്രി 11 മുതൽ പുലർച്ചെ 5 മണി വരെ അടച്ചിടുകയും ഞായറാഴ്ചകളിൽ 24 മണിക്കൂർ അടച്ചിടുകയും ചെയ്തിരുന്നു.

You May Also Like

More From Author

+ There are no comments

Add yours