കാണാതായ 9 വയസ്സുകാരിയെ 1 മണിക്കൂറിനുള്ളിൽ കണ്ടെത്തി അജ്മാൻ പോലീസ്

1 min read
Spread the love

യു.എ.ഇ: അജ്മാനിൽ ഒമ്പത് വയസ്സുകാരിയായ അറബ് പെൺക്കുട്ടിയെ കാണാതായി. കൃത്യം ഒരു മണിക്കൂറിനുള്ളിൽ അജ്മാൻ പോലീസ് പെൺക്കുട്ടിയെ കണ്ടെത്തി രക്ഷിതാക്കളുടെ അടുത്ത് തിരികെ ഏൽപ്പിച്ചു. വെള്ളിയാഴ്ച രാത്രി അജ്മാനിലെ അൽ റാഷിദിയ ഏരിയയിൽ പതിവ് സുരക്ഷാ ബീറ്റിനിടെ പട്രോളിംഗ് സംഘമാണ് പെൺകുട്ടിയെ കണ്ടെത്തിയതായി അൽ മദീന കോംപ്രിഹെൻസീവ് പോലീസ് സ്റ്റേഷൻ മേധാവി കേണൽ ഗൈത്ത് ഖലീഫ അൽ കാബി(Colonel Ghaith Khalifa Al Kaabi, head of Al Madinah Comprehensive Police Station) പറഞ്ഞു.

പേടിയോടെ ഒറ്റയ്ക്ക് നിൽക്കുന്ന പെൺക്കുട്ടിയെ കണ്ടെത്തിയ ശേഷം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ശാന്തമായി കുട്ടിയോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കിയ ശേഷം വീട്ടുക്കാരെ വിവരമറിയിക്കുകയായിരുന്നു. “30 മിനിറ്റു നേരം പെൺക്കുട്ടിയുമായി ആശയവിനിമയം നടത്തിയ ശേഷമാണ് പോലീസുക്കാർക്ക് ബന്ധുക്കളെ കണ്ടെത്താൻ സാധിച്ചത്.

തുടർന്ന് പെൺക്കുട്ടി പോലീസ് സ്റ്റേഷനിൽ ഉണ്ടെന്നും ഉടൻ എത്തണമെന്നും രക്ഷിതാക്കളോട് ആവശ്യപ്പെടുകയായിരുന്നു. മാതാപിതാക്കൾ പറയുന്നതനുസരിച്ച് പെൺക്കുട്ടി വഴിതെറ്റി പോയതാകാനാണ് സാധ്യതയെന്ന് പോലീസ് പറയുന്നു. എന്തായാലും പെൺക്കുട്ടിയെ കാണാതായി ഒരു മണിക്കൂറിനുള്ളിൽ തിരികെ രക്ഷിതാക്കൾക്ക് ഏൽപ്പിച്ചിരിക്കുകയാണ് അജ്മാൻ പോലീസ്.

കുട്ടികളെ വീടുകളിൽ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പും കേണൽ ഗൈത്ത് ഖലീഫ അൽ കാബി നൽകുന്നു.

You May Also Like

More From Author

+ There are no comments

Add yours