ഇതുവരെ കണ്ടിട്ടില്ലാത്ത മോട്ടോർസൈക്കിളുകളും കാറുകളും; അജ്മാൻ മോട്ടേർ ഫെസ്റ്റിവൽ ജനു:27ന്

0 min read
Spread the love

വിത്യസ്ത തരത്തിലുളള്ള മോട്ടേർ സൈക്കിളുകളുടെയും കാറുകളുടെ പരിഷ്ക്കരിച്ച പതിപ്പുകളുമായി അജ്മാൻ മോട്ടേർ ഫെസ്റ്റിവൽ 2024 ഈ മാസം 27ാം തീയ്യതി നടക്കും. ര​ണ്ട് ദി​വ​സം നീ​ളു​ന്ന ഫെ​സ്റ്റി​വ​ൽ വൈ​കീ​ട്ട് അ​ഞ്ച് മു​ത​ൽ രാ​ത്രി പ​ത്ത് വ​രെ​യാ​ണ് അ​ര​ങ്ങേ​റു​ക.

പ​രി​ഷ്ക​രി​ച്ച കാ​റു​ക​ളു​ടെയും മോ​ട്ടോ​ർ സൈ​ക്കി​ളു​കളുടെയും വെവിധ്യമാർന്ന കളക്ഷനുകൾ ഷോയിൽ അണിനിരക്കും. പരിപാടിയുമായി ബന്ധപ്പെട്ട് നി​ര​വ​ധി ഷോ​ക​ളും വി​നോ​ദ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.

വൈവിധ്യപൂർണ്ണമായി പരിഷ്ക്കരിച്ച കാറുകളുടെയും ബൈക്കുകളുടെയും ശേഖരം കാണാൻ പൊതുജനങ്ങൾക്കും അവസരം ഉണ്ടാകും. 2022 നവംബർ 12നാണ് അജ്മാനിൽ ആദ്യമായി മോട്ടോർ ഫെസ്റ്റിവൽ ആരംഭിച്ചത്. അജ്മാൻ ടൂറിസം വികസന വകുപ്പും യുഎഇയിലെ ഓട്ടോമൊബൈൽ ആൻഡ് ടൂറിങ് ക്ലബ്ബുമായി സഹകരിച്ചാണ് അജ്മാൻ മോട്ടോർ ഫെസ്റ്റിവൽ അവതരിപ്പിക്കുന്നത്. എമിറേറ്റിലെ കായിക സാമൂഹിക, ടൂറിസം പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.

ദേശീയ അന്തർദേശീയ കമ്പനികൾക്കും വ്യക്തികൾക്കും അവരവരുടെ രീതിയിൽ പരിഷ്കരിച്ച മോട്ടോർ ബൈക്കോ കാറോ പ്രദർശന നഗരിയിൽ എത്തിക്കാം. വിശദമായി പരിശോധിച്ച ശേഷം വാഹനത്തിന്റെ ക്വാളിറ്റി മികച്ചതാണെന്ന് ഉറപ്പാക്കിയ ശേഷം ഫെസ്റ്റിവലിലേക്ക് പ്രദർശനാനുമതി നൽകും.

You May Also Like

More From Author

+ There are no comments

Add yours