ദുബായ്: ദുബായിലേക്ക് ഡിസംബറിൽ വരുന്നവർക്ക് ചില നിർദേശങ്ങളുമായി എത്തിയിരിക്കുകയാണ് ദുബായ് രാജ്യാന്തര വിമാനത്താവളം അധികൃതർ. കാലാവസ്ഥ ഉച്ചകോടി, ക്രിസ്മസ് അവധി, ദേശീയ ദിനാഘോഷം എന്നിവയെല്ലാം വരുന്നതിനാൽ വിമാനത്താവളങ്ങളിൽ തിരക്ക് വർധിക്കുമെന്ന് കമ്പനികൾ മുന്നറിയിപ്പു നൽകി.
അതിനാൽ ഡിസംബർ മാസത്തിൽ യാത്രക്കായി വരുന്നവർ രണ്ട് മണിക്കൂർ മുമ്പ് തന്നെ വിമാനത്താവളത്തിൽ എത്തണം എന്ന് വിമാന കമ്പനികൾ മുന്നറിയിപ്പ് നൽകുന്നു.
എല്ലാ വാരാന്ത്യങ്ങളിലും കുറഞ്ഞത് 75000 പേരെങ്കിലും ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് യാത്ര ചെയ്യുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതിനാൽ 3 മണിക്കൂർ മുമ്പ് എങ്കിലും യാത്രയ്കായി വിമാനത്താവളത്തിൽ എത്തണം.
നേരത്തെ വെബ് ചെക്ക് ഇൻ ഉം എയർപോർട്ടിലെ ബാഗേജ് ഡ്രോപ് സംവിധാനവും ഉപയോഗിക്കണം. അല്ലെങ്കിൽ സിറ്റി ചെക്ക് ഇൻ, ഹോം ചെക്ക് ഇൻ സൗകര്യങ്ങൾ ഉപയോഗിക്കണം. നേരത്തെ വന്നു ഞങ്ങളോട് സഹകരിക്കണമെന്ന് വിമാനകമ്പനികൾ യാത്രക്കാർക്ക് അറിയിപ്പ് നൽകി.
+ There are no comments
Add yours