എയർ യൂറോപ്പ വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 യാത്രക്കാർക്ക് പരുക്കേറ്റു. സ്‌പെയിനിലെ മാഡ്രിഡിൽ നിന്ന് ഉറുഗ്വേയിലെ മൊണ്ടെവീഡിയോയിലേക്കുള്ള യാത്രക്കിടെയാണ് അപകടം.
ശക്തമായ ആകാശച്ചുഴിയിൽ പെട്ടതിനെ തുടർന്ന് യാത്രക്കാർക്ക് പരുക്കേൽക്കുകയായിരുന്നു.
അപകടത്തിന് പിന്നാലെ വിമാനം ബ്രസീലിൽ അടിയന്തരമായി ലാൻഡ് ചെയ്തു. എയർ യൂറോപ്പ ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. 325 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ആരുടെയും പരുക്ക് ഗുരുതരമല്ല. നിലവിൽ 11 പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
+ There are no comments
Add yours