റിയാദ്: നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-എഐ) സാങ്കേതിക വിദ്യ ഉപയോഗിച്ച് മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്താൽ സൗദിയിൽ അഞ്ച് വർഷം വരെ തടവ് ശിക്ഷ.
മറ്റുള്ളവരുടെ ശബ്ദത്തിൽ കൃത്രിമം കാണിക്കാൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന നൂതന എഐ വീഡിയോ ക്ലിപ്പുകൾ വ്യാപിച്ചതോടെയാണ് നിയമവിദഗ്ധർ ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്.സൈബർ ഇടങ്ങളിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ അധികൃതർ നിരന്തരം നിരീക്ഷിക്കുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ പ്രസിദ്ധപ്പെടുത്തുന്ന ഉള്ളടക്കങ്ങൾ പ്രത്യേക സംഘം 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ടെന്ന് കഴിഞ്ഞ ഓഗസ്റ്റിൽ ഒകാസ് ദിനപത്രം വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസങ്ങളിൽ സൗദി അധികൃതർ നിരവധി സൈബർ കുറ്റകൃത്യങ്ങൾ കണ്ടെത്തി ശക്തമായ നടപടി സ്വീകരിച്ചിരുന്നു.
പ്രശസ്ത സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്കെതിരേയാണ് നടപടി കൈക്കൊണ്ടത്. സൗദി സംസ്‌കാരത്തിന് നിരക്കാത്ത ഉള്ളടക്കം പോസ്റ്റ് ചെയ്തതിനും നിയമനടപടികൾ സ്വീകരിക്കുകയുണ്ടായി.
ജനറൽ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷൻ, ജനറൽ കമ്മീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയ വിഭാഗങ്ങളാണ് ഈ മേഖലയിലെ നിരീക്ഷണത്തിന് അധികാരമുള്ള വിഭാഗങ്ങൾ.
+ There are no comments
Add yours