സാങ്കേതിക വിദ്യ ഉപയോ​ഗിച്ച് എല്ലാം കോപ്പിയടിക്കുന്ന വിദ്യാർത്ഥികൾ; കുട്ടികളുടെ വിദ്യാഭ്യാസം ശരിയല്ലെന്ന് യു.എ.ഇ

1 min read
Spread the love

സ്കൂളുകളിലേക്കുള്ള അസൈൻമെന്റുകളും സെമിനാറുകളും വിദ്യാർത്ഥികൾ ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗിച്ചും ചാറ്റ് ജി പി ടി ഉപയോഗിച്ചും പൂർത്തിയാക്കി സ്കൂളുകളിൽ സബ്മിറ്റ് ചെയ്യുകയാണെന്ന് യു.എ.ഇയിലെ സ്കൂൾ യൂണിവേഴ്സിറ്റി അധ്യാപകർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

യു.എ.ഇയിലെ വിവിധ തലങ്ങളിലുള്ള സ്ഥാപനങ്ങൾ ചാറ്റ്ജിപിടി ഉപയോഗിച്ചും എഐ സാങ്കേതികവിദ്യ വഴിയുള്ള മറ്റ് സ്വാഭാവിക ഭാഷാ പ്രോസസ്സിംഗ് ടൂളുകൾ വഴിയും ബിസിനസ്സ് സംബന്ധമായ വളർച്ച കൈവരിക്കുന്നുണ്ട്. എന്നാൽ സ്കൂൾ വിദ്യാർത്ഥികൾ ഇത്തരത്തിൽ സാങ്കേതിക വിദ്യകൾ ഉപയോ​ഗിക്കുന്നത് അപകടകരമാണെന്നാണ് പൊതുവെയുള്ള അഭിപ്രായം.

മനുഷ്യൻമാർ ചെയ്യുന്നത് പോലെ ടെക്‌സ്‌റ്റിന്റെ ഉള്ളടക്കം സൃഷ്‌ടിക്കുന്നതിനായി സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഹോം വർക്കുകളും അസെസ്‌മെന്റുകളും പൂർത്തിയാക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം കൂടുതലാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇത്തരത്തിൽ വിദ്യാർത്ഥികൾ സാങ്കേതികപരമായി കോപ്പിയടി നടത്തുന്നതിൽ നിന്നും അവരെ ചെറുക്കുന്നതിനുള്ള നടപടികൾ നടപ്പിലാക്കുന്നുണ്ട്. ചില സ്കൂളുകളിൽ വിദ്യാർത്ഥികൾ ഉപയോ​ഗിക്കുന്ന ലാപ്പ്ടോപ്പുകളിൽ ChatGPT ബ്ലോക്ക് ചെയ്‌തു. ഇത്തരത്തിൽ വിദ്യാർത്ഥികൾ സാങ്കേതികവിദ്യ ഉപയോഗിച്ച് അവരുടെ പഠനപ്രക്രിയകൾ എളുപ്പമാക്കുന്നു എന്നല്ലാതെ ക്രിയാത്മകമായി അവരുടെ വിദ്യാഭ്യാസ പുരോഗതിക്ക് ഇതൊന്നും സഹായകരമല്ലെന്നും, ഇവർ കോപ്പിയടിച്ച് സബ്മിറ്റ് ചെയ്യുന്ന അസൈൻമെന്റുകളും സെമിനാറുകളും പരിശോധിക്കാൻ പലപ്പോഴും ഇതേ ചാറ്റ് ജി പി ടിയുടെയും എഐയുടെയും ഒക്കെ സഹായം വേണ്ടി വരാറുണ്ട് എന്നും ഗൾഫ് മെഡിക്കൽ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് മെഡിസിൻ വൈസ് ചാൻസലറും ഗൾഫ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയുടെ ഡീനുമായ പ്രൊഫസർ മണ്ട വെങ്കിട്ടരാമൻ(Professor Manda Venkatraman) പറഞ്ഞു.

എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇത്തരം പഠന പ്രക്രിയകൾ വിദ്യാർത്ഥികൾ നടത്തുമ്പോൾ ഒരുതരത്തിൽ അവർ വിദ്യാഭ്യാസ സ്ഥാപനത്തോടും യു.എ.ഇയിലെ വിദ്യാഭ്യാസ സമ്പ്രദായത്തോടും നടത്തുന്നത് വഞ്ചനയാണെന്നും അഭിപ്രായപ്പെടുന്നവർ ഉണ്ട്. പഠിക്കുന്ന ക്ലാസുകളിൽ നിന്നും നൽകുന്ന അസൈൻമെന്റുകൾ, അതിനായി ലഭിക്കുന്ന സബ്ജക്ട് എന്നിവ സ്വന്തം നിലയ്ക്ക് അന്വേഷിച്ച് കണ്ടെത്തി പഠനം പൂർത്തിയാക്കേണ്ടതാണ് എന്നാണ് യുഎഇയിലെ വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം

You May Also Like

More From Author

+ There are no comments

Add yours