വേറിട്ടൊരു വികസന പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് സൗദി അറേബ്യ. ഇതിനായി സൗദി അറേബ്യയിലെ ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയും ഇലക്ട്രോണിക് വെഹിക്കിൾ റീച്ചാർജ് സ്ഥാപനവുമായി ഒരു കരാർ ഉണ്ടാക്കിയിരിക്കുകയാണ്.
സൗദി അറേബ്യയുടെ ROSHN ഗ്രൂപ്പും ഇലക്ട്രിക് വെഹിക്കിൾ ഇൻഫ്രാസ്ട്രക്ചർ കമ്പനി(EVIQ)യും ഇലക്‌ട്രിക് ഉപയോഗം ത്വരിതപ്പെടുത്തുന്നതിനുള്ള ഒരു കരാറിലാണ് ഒപ്പുവച്ചത്. ഇലക്ട്രോണിക് വെഹിക്കിളുകൾക്കുള്ള സൊല്യൂഷൻസും മൂല്യനിർണ്ണയവും ഇനി ROSHN ഗ്രൂപ്പാണ് നടത്തുക.
ഇലക്ട്രിക്ക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുവാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇത്തരം പദ്ധതികൾ നടത്തുന്നത്. മാത്രമല്ല, ഈ പദ്ധതി നടപ്പിലാക്കിയാൽ രാജ്യത്തിന് കൂടുതൽ സുസ്ഥിരമായ ഒരു ഭാവി സൃഷ്ടിക്കാൻ സാധിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. രാജ്യത്തിന്റെ വിഷൻ 2030 ലക്ഷ്യത്തിന്റെ ഭാഗമാണ് പുതിയ പദ്ധതി.
റിയാദിലെ റോഡുകളിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 30 ശതമാനമായി. ഇലക്ട്രിക്ക് വാഹനങ്ങളുടെ എണ്ണം കൂടുതൽ ഉയർത്തണമെന്നാണ് ROSHN ഗ്രൂപ്പ് ആഗ്രഹിക്കുന്നതെന്ന് ROSHN ഗ്രൂപ്പിന്റെ സിഇഒ ഡേവിഡ് ഗ്രോവർ പറഞ്ഞു.
+ There are no comments
Add yours