താമസ വാടക ഡിജിറ്റൽ വഴി മാത്രം; നിർബന്ധമാക്കി സൗദി.

0 min read
Spread the love

ദുബായ്: സൗദി അറേബ്യയിലെ താമസ വാടക പേയ്‌മെന്റുകൾ ഡിജിറ്റൽ വഴി മാത്രമായിരിക്കണമെന്ന് റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി അറിയിച്ചു.

പുതിയ റെസിഡൻഷ്യൽ കരാറുകൾക്കുള്ള ഇലക്‌ട്രോണിക് വൗച്ചറുകൾ വിതരണം ചെയ്യുന്നത് ക്രമേണ നിർത്തുമെന്നും അതോറിറ്റി അറിയിച്ചു. വാടക കരാറുകൾക്കായി ഇലക്ട്രോണിക് പേയ്‌മെന്റ് സേവനങ്ങൾ നൽകാനുള്ള കാബിനറ്റ് തീരുമാനത്തിന്റെ ഭാഗമാണ് പുതിയ മാറ്റം.

ഭൂവുടമകളും വാടകക്കാരും ലൈസൻസുള്ള ഒരു റിയൽ എസ്റ്റേറ്റ് ബ്രോക്കർ മുഖേന ഇജാറിൽ അവരുടെ താമസ കരാർ രേഖപ്പെടുത്തണം. അതിനുശേഷം, വാടക ഇടപാടുകൾക്കായി ഡിജിറ്റൽ പേയ്‌മെന്റുകൾ ഉപയോ​ഗിക്കാം. കൂടാതെ പേയ്‌മെന്റ് അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളിൽ ഭൂവുടമയുടെ രജിസ്റ്റർ ചെയ്ത ബാങ്ക് അക്കൗണ്ടിലേക്ക് എത്തുകയും വേണം.

താമസ വാടക ഡിജിറ്റൽ വഴി നൽകുന്നത് വാടക കരാറിൽ ഉൾപ്പെട്ടിരിക്കുന്ന ഇരു കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, കൂടുതൽ തർക്കങ്ങളും പ്രശ്നങ്ങളും ഇല്ലാതാക്കുന്നതിനും സഹായിക്കുമെന്ന് റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി അറിയിച്ചു.

You May Also Like

More From Author

+ There are no comments

Add yours