വയോധികർക്കെതിരായ
അവ​ഗണനയും പീഢനവും; കർശന ശിക്ഷയുമായി സൗദി അറേബ്യ

1 min read
Spread the love

സൗദി അറേബ്യ: രാജ്യത്തെ പ്രായമായവർക്ക് നിയമപരമായ സംരക്ഷണം കൂടുതൽ കർശനമാക്കി സൗദി അറേബ്യ. പുതിയ നിയന്ത്രണങ്ങൾ പ്രകാരം, പ്രായമായ വ്യക്തികളെ അവഗണിക്കുകയോ സംരക്ഷിക്കാതിരിക്കുകയോ ചെയ്യുന്നത് ഒരു വർഷം വരെ തടവും 500,000 റിയാൽ വരെ പിഴയും ഉൾപ്പെടെ കടുത്ത ശിക്ഷ ലഭിക്കാൻ ഇടയാക്കും.

ഇത്തരം കേസുകളിൽ കോടതിയാണ് തീർപ്പ് കൽപ്പിക്കുക. രാജ്യത്തെ വയോജനങ്ങൾക്ക് മികച്ച സംരക്ഷണവും മികച്ച ജീവിത നിലവാരവും ഉറപ്പ് വരുത്തുന്നതിന് വേണ്ടി കൂടിയാണ് നിയമം കൂടുതൽ കർശനമാക്കിയിരിക്കുന്നത്. പ്രായമായവരോട് മോശമായി പെരുമാറുന്നത് തടയാൻ ഈ ശിക്ഷകൾ നടപ്പിലാക്കേണ്ടത് അനിവാര്യമാണെന്ന് സൗദി അറേബ്യയിലെ പബ്ലിക് പ്രോസിക്യൂട്ടർ അൽ വാൻഡ( Al Wanda) അഭിപ്രായപ്പെട്ടു.

ആർട്ടിക്കിൾ (3) പ്രകാരം പ്രായമായവർക്ക് അവരുടെ കുടുംബത്തോടൊപ്പം ജീവിക്കാനുള്ള അവകാശം നിയമം കൽപ്പിച്ചു നൽകുന്നുണ്ട്. കൂടാതെ ആർട്ടിക്കിൾ (6)-ൽ പറഞ്ഞിരിക്കുന്ന പ്രകാരം പാർപ്പിടവും പരിചരണവും നൽകുന്നതിന് കുടുംബാംഗങ്ങൾ ബാധ്യസ്ഥരാണ്. അത് കൊണ്ട് തന്നെ ഈ രണ്ട് നിയമങ്ങളും ലംഘിക്കപ്പെട്ടാൽ കനത്ത ശിക്ഷ ലഭിക്കുമെന്ന് ഉറപ്പാണ്.

You May Also Like

More From Author

+ There are no comments

Add yours