അബുദാബി: അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ (എഡിപിഎച്ച്സി) എച്ച്പിവി വാക്സിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം നടത്തുന്നതിനായി ഒരു ക്യാമ്പയിൻ സംഘടിപ്പിച്ചു. ഹ്യൂമൻ പാപ്പിലോമ വൈറസിൽ (എച്ച്പിവി) നിന്ന് സ്ത്രീകൾക്ക് എങ്ങനെ സ്വയം പരിരക്ഷിക്കാം എന്നതിനെക്കുറിച്ച് അവബോധം വളർത്തുകയാണ് ക്യാമ്പയിൻ കൊണ്ട് ലക്ഷ്യമിടുന്നത്.
എന്താണ് ഹ്യൂമൻ പാപ്പിലോമ വൈറസ്?!
ഹ്യൂമൻ പാപ്പിലോമ വൈറസ് എന്നതിന്റെ ചുരുക്കപ്പേരാണ് എച്ച്പിവി. സെർവിക്കൽ ക്യാൻസറിന് കാരണമാകുന്ന വൈറസാണ് എച്ച്പിവ്. സ്ത്രീകളിലാണ് ഇത് കൂടുതലായും കണ്ട് വരുന്നത്. എച്ച്.പി.വി യും എച്ച്.ഐ.വി പോലെ തന്നെ ലൈംഗിക ബന്ധത്തിലൂടെയാണ് പകരുന്നത്. എച്ച്.ഐ.വി പകരുവാൻ സാധ്യതയില്ലാത്ത സാഹചര്യത്തിലും എച്ച്.പി.വി പകരാം. എച്ച്.പി.വി ബാധിതന്റെ ഉമിനീരിൽ പോലും ധാരാളം വൈറസുകൾ കണ്ടു വരുന്നു. സുരക്ഷിതമല്ലാത്ത ലൈംഗിക ജീവിതം നയിക്കുന്ന സ്വവർഗ്ഗ സ്നേഹികളിലും, ലൈംഗിക തൊഴിലാളികളിലും എച്ച്.പി.വി ധാരാളമായി നിലനിൽക്കുന്നു. നിലവിൽ എച്ച്.പി.വി ക്ക് വാക്സിനേഷൻ ലഭ്യമാണ് എന്നിരുന്നാലും രോഗം പഴകും തോറും ഗുരുതരമായിത്തീർന്ന് മരണകാരണമായിത്തീരുന്നു.
ഇത്തരത്തിൽ രോഗം പകരാതിരിക്കാൻ 13 മുതൽ 26 വയസ്സുവരെ പ്രായമുള്ള വിവാഹം കഴിക്കാത്ത സ്ത്രീകളോട് നിർബന്ധമായും എച്ച്പിവി വാക്സിൻ എടുക്കാൻ ADPHC അഭ്യർത്ഥിച്ചു.
അബുദാബിയിൽ ഉൾപ്പെടെ യുഎഇയുടെ മിക്ക ഭാഗങ്ങളിലും ഈ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈയിടെ, സെർവിക്കൽ ക്യാൻസറിനുള്ള സാധ്യതകൾ കണ്ടെത്തുന്നതിന് നേരത്തെയുള്ള സ്ക്രീനിംഗിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി കേന്ദ്രം സമഗ്ര ആരോഗ്യ സ്ക്രീനിംഗ് (IFHAS) നടത്തി. സെർവിക്കൽ ക്യാൻസർ ബോധവൽക്കരണ മാസാചരണത്തിന്റെ ഭാഗമായി സ്കൂളുകളിൽ ശിൽപശാലകളും സംഘടിപ്പിച്ചിട്ടുണ്ട്
+ There are no comments
Add yours