അബുദാബിയുടെ യാത്രകൾ കൂടുതലും ഇന്ത്യയിലേക്ക്; കൊച്ചിയും മുബൈയും ഫെവറൈറ്റ്

1 min read
Spread the love

അബുദാബി: അബുദാബി വിമാനത്താവളത്തിൽനിന്ന് ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്യ്തത് ഇന്ത്യയിലേക്കെന്ന് അബുദാബി വിമാനത്താവളം അധികൃതർ. ഏറ്റവും കൂടുതൽ പേർ യാത്ര പോയത് മുംബൈയിലേക്കാണ്. കൊച്ചിയാണ് മൂന്നാം സ്ഥാനത്ത്.

അബുദാബി വിമാനത്താവളത്തിന്റെ പുതിയ ടെർമിനലായ ടെർമിനൽ എയുടെ സൗകര്യങ്ങൾ വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അബുദാബി എയർപോർട്ട് എം.ഡി എലേന സൊർലിനി(Elena Sorlini)യാണ് അബുദാബിയിൽ നിന്ന് ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്യുന്ന നഗരങ്ങളുടെ പട്ടിക അറിയിച്ചത്. മുംബൈ ഒന്നാം സ്ഥാനത്തും ലണ്ടൻ രണ്ടാം സ്ഥാനത്തുമാണ്. കൊച്ചിയാണ് മൂന്നാം സ്ഥാനത്തുള്ളത്. അബുദാബിയിൽ നിന്നുള്ള ടിക്കറ്റ് വിൽപനയുടെ കാര്യത്തിലും മുംബൈ തന്നെയാണ് മുന്നിൽ. ഇക്കാര്യത്തിൽ കൊച്ചിക്ക് അഞ്ചാം സ്ഥാനത്തുണ്ട്.

ഈ വർഷം അവസാനത്തോടെ അബുദാബി വിമാനത്താവളത്തിലൂടെ കടന്നുപോകുന്ന യാത്രക്കാരുടെ എണ്ണം 22 ദശലക്ഷമായി വർധിക്കുമെന്ന് എം.ഡി പറഞ്ഞു. ഒക്ടോബർ മുതൽ യാത്രക്കാരുടെ എണ്ണത്തിൽ 49 ശതമാനം വർധിച്ചിട്ടുണ്ട്. കഴിഞ്ഞ വേനൽകാല സീസണിൽ ദിവസം 340 വിമാനങ്ങളാണ് അബൂദബിയിലേക്ക് സർവീസ് നടത്തിയിരുന്നതെങ്കിൽ ഈ വിന്റർ സീസണിൽ അത് 410 വിമാനങ്ങളായി വർധിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.

You May Also Like

More From Author

+ There are no comments

Add yours