അബുദാബിയിലെ ഹിന്ദു ക്ഷേത്രവും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും; ഇന്ത്യ-യുഎഇ ബന്ധത്തിൻ്റെ നേട്ടങ്ങൾ

1 min read
Spread the love

ഇന്ത്യ – യു.എ.ഇ ബന്ധത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളാണ് അബുദാബിയിൽ ഒരു ഹിന്ദു ശിലാ ക്ഷേത്രവും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ഡൽഹി കാമ്പസും സ്ഥാപിക്കുന്നത് എന്ന് ഇന്ത്യൻ അംബാസിഡർ.

ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ചുള്ള തൻ്റെ പ്രസംഗത്തിൽ, യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, ഇരുരാജ്യങ്ങളുടെയും ഊഷ്മള ബന്ധത്തിന്റെ തെളിവാണ് ഇന്ത്യൻ നിർമ്മിതികളായി അറിയപ്പെടാൻ പോകുന്ന ക്ഷേത്രവും വിദ്യാഭ്യാസ സ്ഥാപനവുമെന്ന് വ്യക്തമാക്കി.

“പരസ്പര വിശ്വാസവും ബഹുമാനവും ഇരു രാജ്യങ്ങളുടെയും ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനും വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നതിനും സഹായിച്ചു. ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളുമായും ഇന്ത്യ ഇടപഴകുമ്പോൾ, ഇന്ത്യ-യുഎഇ ബന്ധം വേറിട്ടുനിൽക്കുന്നുവെന്നും ഇന്ത്യൻ അംബാസിഡർ കൂട്ടിചേർത്തു.

ഈ മാസം വൈബ്രൻ്റ് ഗുജറാത്ത് ഉച്ചകോടി 2024-ൽ മുഖ്യാതിഥിയായി പങ്കെടുത്തത് യു.എ.ഇ പ്രധാനമന്ത്രി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണെന്നത് ഇതിന്റെ ഉത്തമ ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അബുദാബിയിലെ ഐഐടി-ഡൽഹിയുടെ ആദ്യ അന്താരാഷ്ട്ര കാമ്പസ് ആണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഒരു ക്ഷേത്രവും ഒരു വിദ്യാഭ്യാസ സ്ഥാപനവും യു.എ.ഇയിൽ ഉയരുന്നതോടെ ഇന്ത്യ എമിറേറ്റിന്റെ സഹോദരനാവുകയാണെന്നും ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ കൂട്ടിചേർത്തു

You May Also Like

More From Author

+ There are no comments

Add yours