അബുദാബി: യു.എ.ഇ എല്ലാ കാലത്തും വികസനകുതിപ്പുകൾ കൈവരിക്കുന്നത് കാലാനുസൃതമായ മാറ്റങ്ങൾക്കൊപ്പമാണ്. നിരവധി വികസന പ്രവർത്തനങ്ങളിൽ ഇപ്പോഴും എഐ പോലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിക്കാറുണ്ട്. ഇത്തരം വികസനങ്ങൾക്ക് മുതൽകൂട്ടായി ലോക സാമ്പത്തിക ഫോറം, യു.എ.ഇ സാമ്പത്തിക മന്ത്രാലയം, അബുദാബി സാമ്പത്തിക വികസന വകുപ്പ് എന്നിവ സംയുക്തമായി അബുദാബിയിൽ ഫെബ്രുവരിയിൽ ട്രേഡ് ടെക് ഫോറം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ്.
ഫോറത്തിൽ ലോക നേതാക്കളും വ്യാപാര വ്യാവസായ രംഗത്തെ വിദഗ്ധരും സംബന്ധിക്കും. ലോകത്തിലെ മുൻനിര വ്യാപാരവിദഗ്ധരും മുതിർന്ന വ്യാപാര ഉദ്യോഗസ്ഥരും നിക്ഷേപകരും സംബന്ധിക്കുന്ന പരിപാടിയിൽ വിശദമായ ചർച്ചകളും സെമിനാറുകളും നടക്കും.
വ്യാപാരത്തിനും വ്യാവസായിക വളർച്ചയ്ക്കും സാങ്കേതിക വിദ്യകൾ എങ്ങനെ ഉപയോഗിക്കാമെന്നും കൂടുതൽ കാര്യക്ഷമവും സുസ്ഥിരവുമായി ലോകത്തെ വ്യാപാര സമൂഹത്തെ എങ്ങനെ മാറ്റാമെന്നും ഫോറം ചർച്ച ചെയ്യും. ഈ വിഷയം സംബന്ധിച്ച് 150തിലേറെ സെമിനാറുകളാണ് സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നത്.
അബുദാബി നാഷനൽ എക്സിബിഷൻ സെൻററി(Abu Dhabi National Exhibition Center)ൽ ഫെബ്രുവരി 27ന് ട്രേഡ് ടെക് ഫോറത്തിൻറെ ആദ്യ പതിപ്പിന് തുടക്കമാവും
+ There are no comments
Add yours