അബുദാബി: 2024ലെ ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബിയെ തിരഞ്ഞെടുത്തു. പൗരന്മാർക്കും താമസക്കാർക്കും ജീവിതനിലവാരം ഉയർത്തുന്നതിലും മികച്ച സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പാക്കുന്നതിലും എമിറേറ്റിൻ്റെ ആഗോള ഓൺലൈൻ ഡാറ്റാബേസ് നംബിയോ പ്രകാരം 2024-ലെ ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ അബുദാബി ഒന്നാം സ്ഥാനത്തെത്തിയതായി അബുദാബി പോലീസാണ് വെളിപ്പെടുത്തിയത്.
2024 ലെ റാങ്കിംഗിൽ ആഗോളതലത്തിൽ 329 നഗരങ്ങളിൽ ഒന്നാം സ്ഥാനം ഉറപ്പിച്ച അബുദാബി, 2017 മുതൽ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരം എന്ന പദവി അബുദാബി നിലനിർത്തുന്നുണ്ട്. സ്ഥിരമായി അബുദാബിക്ക് ലഭിക്കുന്ന ഈ പദവി, അവിടെ താമസിക്കുന്നവർക്കും സന്ദർശിക്കുന്നവർക്കും അസാധാരണമായ ജീവിത നിലവാരം ഉറപ്പാക്കുന്നതിൽ എമിറേറ്റിൻ്റെ മികച്ച ശ്രമങ്ങളുടെ തെളിവ് കൂടിയാണ്.
സമൂഹത്തിൻ്റെ ക്ഷേമത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള ഞങ്ങളുടെ ശ്രമങ്ങളാണ് തുടർച്ചയായ എട്ടാം വർഷവും ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി അബുദാബിയെ തിരഞ്ഞെടുത്തതെന്ന് അബുദാബി പോലീസ് ഡയറക്ടർ ജനറൽ മേജർ ജനറൽ മക്തൂം അലി അൽ ഷരീഫി വിശദീകരിക്കുന്നു.
86.8 സ്‌കോറുമായി അബുദാബി ഒന്നാം സ്ഥാനത്തും 84.4 സ്‌കോറുമായി തായ്‌വാനിലെ തായ്‌പേയ് തൊട്ടുപിന്നിലുമാണ് പട്ടികയിലുള്ളത്. ദോഹ, ഖത്തർ (84.0), അജ്മാൻ (83.5), ദുബായ് (83.4) എന്നിവയാണ് പട്ടികയിൽ ഒന്നാമതെത്തിയ മറ്റ് നഗരങ്ങൾ. മസ്‌കറ്റ്, ഒമാൻ (80.2), ഹേഗ് (ഡെൻ ഹാഗ്), നെതർലാൻഡ്‌സ് (79.8), ബേൺ, സ്വിറ്റ്സർലൻഡ് (79.5), മ്യൂണിക്ക് എന്നിവയ്‌ക്കൊപ്പം 83.3 സ്‌കോറുമായി റാസ് അൽ-ഖൈമയും ആദ്യ പത്തിൽ ഇടംപിടിച്ചു.
+ There are no comments
Add yours