വ്യാജ തൊഴില്‍ ഓഫറുകള്‍ നല്‍കി ഓൺലൈൻ തട്ടിപ്പ്; മുന്നറിയിപ്പുമായി അബുദാബി പോലീസ്

1 min read
Spread the love

അബുദാബി; വ്യാജ തൊഴിൽ ഓഫറുകൾ നൽകിയുള്ള ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നതായി അബുദാബി പോലീസ്. പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ച് തട്ടിപ്പുകാര്‍ നടത്തുന്ന ഫോണ്‍കോളുകളോടും സന്ദേശങ്ങളോടും ലിങ്കുകളോടും പ്രതികരിക്കരുതെന്ന് അബുദാബി പോലീസ് പൊതുജനങ്ങളോട് മുന്നറിയിപ്പ് നൽകി.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലും വാങ്ങലും വില്‍പനയും കൈകാര്യം ചെയ്യുന്ന സ്മാര്‍ട്ട് ഫോണ്‍ ആപ്പുകളിലും ഈ തട്ടിപ്പുകള്‍ പരസ്യം ചെയ്യപ്പെടുന്നു. തട്ടിപ്പുകാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കാനോ രാജ്യത്ത് ലൈസന്‍സുള്ള പ്രാദേശിക, അന്തര്‍ദേശീയ വിനിമയ കമ്പനികള്‍ വഴി പണം കൈമാറാനോ ഇരകളോട് ആവശ്യപ്പെടുകയാണ് രീതി.

യഥാര്‍ത്ഥ കമ്പനികളുടെ വെബ്‌സൈറ്റുകളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും അനുകരിച്ചുകൊണ്ട് ‘പ്രോസസിംഗ് ഫീസ്’ ചോദിക്കുന്ന വ്യാജ തൊഴില്‍ ഓഫറുകള്‍ക്കെതിരെ അബുദാബി പോലീസ് തൊഴിലന്വേഷകര്‍ക്കും മുന്നറിയിപ്പ് നല്‍കി.

You May Also Like

More From Author

+ There are no comments

Add yours