ഹെവി വാഹനങ്ങൾക്ക് അനുമതി; ട്രാഫിക് നിയമങ്ങളിൽ മാറ്റം വരുത്തി അബുദാബി പോലീസ്

0 min read
Spread the love

അബുദാബി: അബുദാബി പോലീസ് റോഡ് നിയമങ്ങളിൽ മാറ്റം വരുത്തിയിരിക്കുകയാണ്. അബുദാബിയിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇൻ്റർനാഷണൽ സ്ട്രീറ്റിലെ റോഡിൽ നിന്നും ഹെവി വാഹനങ്ങൾക്ക് അനുമതി ഉണ്ടായിരുന്നില്ല. എന്നാൽ ഈ പാതയിലൂടെ ഇപ്പോൾ ഭാരവാഹനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്.

ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇൻ്റർനാഷണൽ സ്ട്രീറ്റിൽ ബെനോന പാലം മുതൽ ഇക്കാദ് പാലം വരെ ഇരു ദിശകളിലേക്കും ഹെവി വാഹനങ്ങൾക്ക് അനുമതി നൽകി. 2024 ജനുവരി 29 തിങ്കളാഴ്ച മുതലാണ് പുതുക്കിയ നിയമം പ്രാബല്യത്തിൽ വരിക.

ഹെവി വെഹിക്കിൾ ഡ്രൈവർമാർ സ്വന്തം സുരക്ഷയ്ക്കും മറ്റ് റോഡ് ഉപയോക്താക്കളുടെ സുരക്ഷയ്ക്കും മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാനും അബുദാബി പോലീസ് പുറത്തിറക്കിയ പ്രസ്ഥാവനയിൽ പറയുന്നുണ്ട്.

സൈഡ് മിററുകൾ ശരിയാക്കി കൃത്യമായി സി​ഗ്നലുകൾ നൽകി ഓവർടേക്ക് ചെയ്യാൻ വേണ്ടി മാത്രമെ ഹെവി വാഹനങ്ങൾ റോഡിന്റെ വലതു വശത്തേക്ക് എടുക്കാകൂ എന്നാണ് മുന്നറിയിപ്പ്. യുഎഇയിലെ ഗതാഗത സുരക്ഷയുടെ നിലവാരം ഉയർത്താനും എമിറേറ്റിലെ ഗതാഗതക്കുരുക്കിൻ്റെ തോത് ഉയർത്തി ലോജിസ്റ്റിക് ഗതാഗത മേഖലയെ ശക്തിപ്പെടുത്താനുമാണ് തീരുമാനം ലക്ഷ്യമിടുന്നത്.

അതോറിറ്റി പറയുന്നതനുസരിച്ച്, ട്രാഫിക് പട്രോളിംഗും സ്മാർട്ട് സംവിധാനങ്ങളും റോഡ് നിരീക്ഷിക്കും. ഓവർടേക്ക് നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടിയുണ്ടാകും.

You May Also Like

More From Author

+ There are no comments

Add yours