യു.എ.ഇയിൽ ആദ്യത്തെ ബ്രൂവെറി തുറന്ന് അബുദാബി

1 min read
Spread the love

അബുദാബി: യുഎഇയിലെ ആദ്യത്തെ മദ്യനിർമാണ-വിപണന കേന്ദ്രം അബുദാബിയിലെ ഗലേരിയ അൽ മരിയ ദ്വീപിൽ പ്രവർത്തനമാരംഭിച്ചു. എമിറേറ്റ് അധികൃതരുടെ ലൈസൻസ് നേരത്തേ ലഭിച്ച സ്വകാര്യ കമ്പനി പുതുവത്സരാഘോഷത്തിന് മുന്നോടിയായി ബ്രൂവറി തുറക്കുകയായിരുന്നു.

ബിയർ നിർമാതാക്കളായ ക്രാഫ്റ്റ് ബൈ സൈഡ് ഹസിൽ കമ്പനിയാണ് ബ്രൂവറി തുറന്നത്. എമിറേറ്റിൽ ലൈസൻസുള്ള കമ്പനികൾക്ക് പാനീയങ്ങൾ പുളിപ്പിക്കുന്നതിനുള്ള പെർമിറ്റിന് അപേക്ഷിക്കാമെന്ന് 2021ൽ അബുദാബി അധികൃതർ പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഇത് സാധ്യമായത്.

250 സീറ്റുകളുള്ള ബ്രൂവറിയാണ് ഇപ്പോൾ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. പ്രതിമാസം 25,000 പൈന്റ് ബിയർ ഉൽപാദിപ്പിക്കാൻ ഇവിടെ സൗകര്യമുണ്ട്. സൈഡ് ഹസിൽ ബിയറുകൾക്ക് ഏകദേശം 45 ദിർഹം (1,019 രൂപ) ആണ് വില. ഇതോടൊപ്പം ഭക്ഷണ വിഭവങ്ങളായി പരമ്പരാഗത ലൂസിയാന ശൈലിയിലുള്ള ജാംബാലയ, ചെമ്മീൻ, ഗ്രിറ്റ്സ്, കാജുൻ പോബോയ്സ്, പിസ്റ്റലെറ്റുകൾ എന്നിവയും ലഭ്യമാണ്. മിക്‌സഡ് ഡ്രിങ്ക്സ്, സ്പെഷ്യാലിറ്റി കോഫി, സതേൺ യുഎസ് ശൈലിയിലുള്ള ഭക്ഷണം എന്നിവയും ലഭ്യമാക്കും.

You May Also Like

More From Author

+ There are no comments

Add yours