യുഎഇയിൽ ആദ്യത്തെ വായു ശുദ്ധീകരണ ടവർ അബുദാബിയിൽ ആരംഭിച്ചു

1 min read
Spread the love

പരിസ്ഥിതി ഏജൻസി – അബുദാബി (ഇഎഡി), മോഡേൺ പ്രോപ്പർട്ടീസുമായി സഹകരിച്ച്, മേഖലയിലെ ആദ്യത്തെ വായു ശുദ്ധീകരണ ടവർ അബുദാബിയിലെ ഹുദൈരിയത്ത് ദ്വീപിൽ ആരംഭിച്ചു.

മണിക്കൂറിൽ ചുറ്റുപാടുമുള്ള 30,000 ക്യൂബിക്ക് മീറ്റർ വായു ശുദ്ധീകരിക്കാൻ ശേഷിയുള്ളതാണ് ഈ ടവർ. ഐയണൈസേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഗോപുരം വായുശുദ്ധീകരിക്കുക.

അബുദാബി പരിസ്ഥിതി ഏജൻസിയും, ഹുദൈരിയത്ത് ദ്വീപിന്റെ പ്രോപ്പർട്ടി വികസന സ്ഥാപനമായ മൊഡോണും ചേർന്നാണ് പദ്ധതി നടപ്പാക്കിയത്. അബുദാബിയുടെ കൂടുതൽ ഭാഗങ്ങളിൽ ഇത്തരം ടവറുകൾ സ്ഥാപിക്കാൻ പദ്ധതിയുണ്ടെന്ന് പരിസ്ഥിതി ഏജൻസി അധികൃതർ പറഞ്ഞു.

മലിനീകരണം ഒഴിവാക്കി വായുവിന്റെ ഗുണനിലവാരം ഉറപ്പാക്കാനാണ് എയർ പ്യൂരിഫിക്കേഷൻ ടവറുകൾ സ്ഥാപിക്കുന്നത്. ചൈന, നെതർലൻഡ്‌സ്, പോളണ്ട് എന്നിവിടങ്ങളിലായി ഇത്തരം എയർപ്യൂരിഫിക്കേഷൻ ടവറുകൾ നിലവിലുള്ളത്.

അബുദാബി എമിറേറ്റിലെ അന്തരീക്ഷ വായുവിൻ്റെ ഗുണനിലവാരം ഇഎഡി തുടർച്ചയായി നിരീക്ഷിക്കുന്നുണ്ടെന്ന് ഇഎഡി വൈസ് ചെയർമാനും ഇഎഡി എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയർമാനുമായ മുഹമ്മദ് അഹമ്മദ് അൽ ബൊവാർദി പറഞ്ഞു.

“ഞങ്ങൾ ഹുദൈരിയത്ത് ദ്വീപ് തിരഞ്ഞെടുത്തത് ആളുകൾ നിരവധി ഔട്ട്ഡോർ പ്രവർത്തനങ്ങൾ ആസ്വദിക്കുന്ന ഒരു കമ്മ്യൂണിറ്റി ഹബ്ബായതിനാലാണ്. അതിനാൽ, പൊടിയെക്കുറിച്ച് ആകുലപ്പെടാതെ, സെൻസിറ്റിവിറ്റിയുള്ള ആളുകൾക്ക് വെളിയിടങ്ങളിലേക്ക് പ്രവേശിക്കാൻ ടവർ അനുവദിക്കും – കൂടുതൽ സമയം പുറത്ത് ചെലവഴിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുന്നു – EAD യുടെ സെക്രട്ടറി ജനറൽ ശൈഖ അൽ ദഹേരി പറഞ്ഞു

You May Also Like

More From Author

+ There are no comments

Add yours