അബുദാബി ‘ഫാമിലി-വർക്ക് ബാലൻസ്’ സേവനം ആരംഭിച്ചു

1 min read
Spread the love

കുടുംബ സ്ഥിരതയും ലിംഗസമത്വവും ശക്തിപ്പെടുത്തുന്നതിന്റെ ഭാ​ഗമായി, അബുദാബിയിലെ ഫാമിലി ഡെവലപ്‌മെൻ്റ് ഫൗണ്ടേഷൻ (എഫ്ഡിഎഫ്) ‘ഫാമിലി-വർക്ക് ബാലൻസ്’ സേവനം അവതരിപ്പിച്ചു.

ഈ സംരംഭം എമിറാത്തി കുടുംബങ്ങളെ, പ്രത്യേകിച്ച് സ്ത്രീകളെ, അവരുടെ തൊഴിൽപരവും വ്യക്തിപരവുമായ ജീവിതം കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലേക്ക് പ്രാപ്തരാക്കുന്നതിലൂടെ, രാജ്യത്തിൻ്റെ “സാമൂഹിക ഘടനയെ ശക്തിപ്പെടുത്തുന്നതിനുള്ള” FDF-ൻ്റെ ലക്ഷ്യം കൂടിയാണ് നടപ്പിലാകുന്നത്.

കമ്മ്യൂണിറ്റിയിലെ അംഗങ്ങളെ തൊഴിൽ പ്രതിബദ്ധതകളും കുടുംബജീവിതവും തമ്മിൽ ലിം​ഗ വിത്യാസമില്ലാതെ പൂർണ്ണ പങ്കാളിത്തത്തോടെ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്നതിനാണ് പുതുതായി ആരംഭിച്ച സേവനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആരോഗ്യകരമായ ഒരു ജീവിതശൈലി സ്വതന്ത്രമായി കൈകാര്യം ചെയ്യുന്നതിനും അവരുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനും അവരുടെ കരിയറും കുടുംബ ഉത്തരവാദിത്തങ്ങളും സമന്വയിപ്പിക്കുന്നതിനും സ്ത്രീകളെ ശാക്തീകരിക്കുന്നതിൽ ഇത് പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

കഴിഞ്ഞ വർഷം, അബുദാബി, അൽ ദഫ്‌റ, അൽ ഐൻ എന്നിവിടങ്ങളിലെ 17 കേന്ദ്രങ്ങളിലായി 2,200-ലധികം സ്ത്രീകളെ സ്വാധീനിച്ച എഫ്‌ഡിഎഫ് വൈവിധ്യമാർന്ന ശിൽപശാലകളും പരിപാടികളും നടത്തി.

“വിവിധ കേന്ദ്രങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഞങ്ങളുടെ വിപുലമായ പ്രവർത്തനങ്ങൾ, സ്ത്രീകളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതനിലവാരം ഉയർത്തുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണ്.”എഫ്‌ഡിഎഫിലെ കൾച്ചറൽ പ്രോഗ്രാം സ്‌പെഷ്യലിസ്റ്റ് ഖദീജ അൽ സുവൈദി പറഞ്ഞു

കൂടാതെ, എമിറാത്തി വിമൻസ് ഡേ, ഇൻ്റർനാഷണൽ വിമൻസ് ഡേ തുടങ്ങിയ അവസരങ്ങളെ അനുസ്മരിക്കാനുള്ള ശ്രമത്തിൽ, എഫ്ഡിഎഫ് സ്ത്രീകൾക്കായി മികച്ച ചില പദ്ധതികളും രൂപകൽപ്പന ചെയ്യുന്നുണ്ട്. ഇതോടൊപ്പം കുടുംബ-ജോലി സന്തുലിതാവസ്ഥയുടെ പ്രാധാന്യം അടിവരയിടുന്ന പ്രത്യേക പരിപാടികളും സേവനങ്ങളും സംഘടിപ്പിച്ചു.

2024-ൽ ഒരു പുതിയ പരിപാടികളും കമ്മ്യൂണിറ്റി പ്രവർത്തനങ്ങളും സംഘടിപ്പിക്കാൻ FDF തയ്യാറെടുക്കുന്നു. ഈ ഇവൻ്റുകൾ കുടുംബ സ്ഥിരത, മൂല്യങ്ങൾ, സാമൂഹിക സുസ്ഥിരതയെയും കൂടുതൽ ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്നു.

You May Also Like

More From Author

+ There are no comments

Add yours