കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഇന്ത്യയിൽ 3 പേർക്കാണ് രോഗബാധ കാരണം ജീവൻ നഷ്ടപ്പെട്ടത്.
ബ്രെയിൻ ഈറ്റിംഗ് ബഗിനെ ചികിത്സിക്കുന്നതിനുള്ള അടിയന്തര മരുന്നുകൾ അബുദാബി ആസ്ഥാനമായുള്ള വ്യവസായി ഡോ.ഷംഷീർ വയലിലാണ് രാജ്യത്തേക്ക് കയറ്റി അയച്ചത്.
മാരകമായ പ്രൈമറി അമീബിക് മെനിംഗോ എൻസെഫലൈറ്റിസ് (പിഎഎം) പൊട്ടിപ്പുറപ്പെടാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്ക് ശേഷം, രാജ്യത്തെ ഏറ്റവും വലിയ ഹെൽത്ത് കെയർ പ്രൊവൈഡർമാരിലൊരാളായ വിപിഎസ് ഹെൽത്ത്‌കെയറിൻ്റെ സ്ഥാപകൻ കേരളത്തെ പിന്തുണയ്ക്കാൻ രംഗത്തെത്തുകയായിരുന്നു.
മസ്തിഷ്കം ഭക്ഷിക്കുന്ന അമീബ നെഗ്ലേരിയ ഫൗളറി മൂലമുണ്ടാകുന്ന PAM, മരണനിരക്ക് 97 ശതമാനമുള്ള അപൂർവവും എന്നാൽ വിനാശകരവുമായ അണുബാധയാണ്, ഇത് സാധാരണയായി വെള്ളത്തിൽ നീന്തുന്ന കുട്ടികളെ ബാധിക്കുന്നു.
കേരളത്തിൽ കഴിഞ്ഞ മാസങ്ങളിൽ മൂന്ന് മരണങ്ങൾ ഉൾപ്പെടെ ഒന്നിലധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ കോഴിക്കോട് ജില്ലയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മറ്റ് രണ്ട് കുട്ടികൾ ഗുരുതരാവസ്ഥയിലാണ്. അണുബാധയെ അതിജീവിച്ചവരിൽ ഒരാളാണ് 14-കാരനായ അഫ്നാൻ ജാസിം, ജർമ്മനിയിൽ നിന്ന് അയച്ച മിൽറ്റെഫോസിൻ ഡോസ് നൽകിയ ശേഷം സുഖം പ്രാപിക്കുന്നു.
56 മരുന്നുകളുള്ള ഒരു ബോക്സിന് 3.19 ലക്ഷം രൂപയാണ് വില. കൂടുതൽ ബാച്ചുകൾ തുടർ ദിവസങ്ങളിൽ എത്തും. അമീബിക് മസ്തിഷ ജ്വരം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള സംസ്ഥാനത്തിൻ്റെ ശ്രമങ്ങളിൽ ഈ സഹായം നിർണായകമാകും.
നിലവിലെ കേസുകളിൽ പരിമിതമായി ലഭ്യമായ മിൽറ്റിഫോസിനാണ് സർക്കാർ ഉപയോഗിക്കുന്നത്. ഇന്ത്യയിൽ വിപണനം ചെയ്യാത്തതിനാൽ തുടർന്നുള്ള സ്റ്റോക്കും ലഭ്യതയും വെല്ലുവിളിയാണ്. ജർമനിയിൽ മാത്രം ലഭ്യമായ മരുന്ന് വേഗത്തിൽ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് സാങ്കേതിക ബുദ്ധിമുട്ടുകളും നേരിട്ടു. ഈ സാഹചര്യത്തിൽ കൂടിയാണ് അടിയന്തരമായി മരുന്ന് എത്തിക്കാൻ തയാറാണെന്ന് ഡോ. ഷംഷീർ സർക്കാരിനെ അറിയിച്ചത്.
+ There are no comments
Add yours