ഈജിപ്തിലെ 3 ക്രൂയിസ് ടെർമിനലുകൾ നിയന്ത്രിക്കാൻ അബുദാബി കമ്പനി എഡി പോർട്ട് ഗ്രൂപ്പ്

1 min read
Spread the love

അബുദാബി: അബുദാബിയിലെ പ്രശസ്തമായ എഡി പോർട്ട് ഗ്രൂപ്പ് കമ്പനി ഈജിപ്തിലെ 3 ക്രൂയിസ് ടെർമിനലുകളെ നിയന്ത്രിക്കാനുള്ള കരാറിൽ ഒപ്പുവെച്ചു. പ്രശസ്ത തുറമുഖമായ ഷാർം എൽ ഷെയ്ഖിലേത് ഉൾപ്പെടെ കരാർ കാലാവധി 15 വർഷത്തേക്കാണ്. കൂടുതൽ ടൂറിസ്റ്റുകൾ എത്തുന്ന സാഹചര്യത്തിൽ തുറമുഖം വിപുലീകരിക്കാനുള്ള ടെൻഡറും എഡി പോർട്ട് ഗ്രൂപ്പ് സ്വന്തമാക്കിയിട്ടുണ്ട്.

മൂന്ന് ക്രൂയിസ് ടെർമിനലുകളുടെ മാനേജ്‌മെന്റിനും പ്രവർത്തനത്തിനുമായി 15 വർഷത്തിനുള്ളിൽ 3 മില്യൺ ഡോളർ നിക്ഷേപിക്കും. മാത്രമല്ല ചെങ്കടൽ വഴി ഈ ടെർമിനലുകളിലേക്ക് ചരക്ക് കപ്പൽ എത്തുന്നതിനായി പുതിയ പാതകളും കമ്പനി നിർമ്മിക്കും.

“ഇത് ചെങ്കടൽ മേഖലയിലെ എഡി പോർട്ട് ഗ്രൂപ്പിന്റെ യാത്ര കപ്പൽ ബിസിനസിനെ ശക്തിപ്പെടുത്തുകയും യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിക്കുകയും അവരുടെ കപ്പൽ യാത്ര അനുഭവങ്ങളെ ഉയർത്തുകയും ചെയ്യും,” ഒരു പ്രസ്താവനയിൽ എഡി പോർട്ട് ഗ്രൂപ്പ് പറയുന്നു.

ഇരു രാജ്യങ്ങളിലെയും ലെഫ്റ്റനന്റ് ജനറൽ എൻജിനീയർമാരുടെ സാന്നിധ്യത്തിൽ ഈജിപ്തിന്റെ ഗതാഗത മന്ത്രി കമൽ എൽ വാസിർ(Kamal El Wazir) – റെഡ് സീ പോർട്ട് അതോറിറ്റി ചെയർമാൻ മേജർ ജനറൽ മുഹമ്മദ് അബ്ദുൽ റഹീം(Major General Muhammad Abdul Rahim), എഡി പോർട്ട് ഗ്രൂപ്പ് റീജിയണൽ സിഇഒ അഹമ്മദ് അൽ മുതവ(Ahmed Al Mutawa) എന്നിവർ ചേർന്നാണ് കരാർ ഒപ്പുവെച്ചത്

You May Also Like

More From Author

+ There are no comments

Add yours