ഓൺലൈൻ തട്ടിപ്പ് -ശക്തമായ പാസ്‍വേർഡുകൾ നൽകുക; പരിചയമില്ലാത്തവരുമായി OTP പങ്കിടാതിരിക്കുക; മുന്നറിയിപ്പുമായി സൗദി

1 min read
Spread the love

സൗദി അറേബ്യ: ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് വീണ്ടും മുന്നറിയിപ്പുമായി സൗദി. സംശയാസ്പദമായ ലിങ്കുകൾ ഫോണിലേക്ക് എത്തിയാൽ ഒരു കാരണവശാലും തുറക്കരുതെന്ന് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി അബ്‌ഷർ.

പൗരന്മാരായാലും താമസക്കാരായാലും ഗുണഭോക്താക്കൾക്ക് സേവനങ്ങൾ സുഗമമാക്കുന്നുവെന്ന് അവകാശപ്പെടുന്ന സന്ദേശങ്ങളോടും ആശയവിനിമയങ്ങളോടും പ്രതികരിക്കാതിരിക്കേണ്ടതിന്റെ പ്രാധാന്യം സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷർ വിഭാ​ഗം വിശദീകരിക്കുന്നു.

ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്ഫോമാണ് അബ്ഷർ പ്ലാറ്റ്ഫോം. സാങ്കേതിക കഴിവുകൾ പ്രയോജനപ്പെടുത്തുകയും ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുകയും ചെയ്തുകൊണ്ട് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ സേവനങ്ങൾ ഡിജിറ്റലായും പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുകയുമാണ് അബ്ഷറിന്റെ ലക്ഷ്യം.

ഏതെങ്കിലും സ്ഥാപനവുമായോ വ്യക്തിയുമായോ വ്യക്തിഗത വിവരങ്ങൾ പങ്കിടുന്നതിനെതിരെയാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്. ഉപയോക്താക്കൾ അവരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനും നിയമങ്ങൽ പാലിച്ച് ഡിജിറ്റൽ മേഖലയിൽ മാന്യമായ ഇടപെടൽ നടത്തണമെന്നും അബ്ഷർ ആഹ്വാനം ചെയ്യുന്നു.

സുരക്ഷിതമല്ലാത്ത വെബ്സൈറ്റുകൾ സന്ദർശിക്കുന്നതിനും ലോഗിൻ ചെയ്യുന്നതിനും എതിരെ പ്ലാറ്റ്ഫോം മുന്നറിയിപ്പ് നൽകുന്നു. മാത്രമല്ല മൊബൈൽ ഫോണിലെ മുഴുവൻ ആപ്പുകൾക്കും ശക്തമായ പാസ്‍വേർഡുകൾ നൽകാനും മൊബൈൽ ഫോണിലെത്തുന്ന OTP മറ്റാരുമായും പങ്കിടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ് നൽകുന്നു. സംശയാസ്പദമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ www.absher.sa എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാനും അബ്ഷർ അറിയിക്കുന്നു.

You May Also Like

More From Author

+ There are no comments

Add yours