അബുദാബിയിൽ റോഡിൽ വാഹനാഭ്യാസം; ലൈസൻസ് റദ്ദാക്കി പിഴയടപ്പിച്ച് പോലീസ്

0 min read
Spread the love

അബുദാബി: റോഡിൽ വാഹനാഭ്യാസം നടത്തിയവർക്ക്​ ശിക്ഷ. അൽ​ഐനിൽ മൂന്നു പേർക്ക് 50,000 ദിർഹം വീതം പിഴയ്ക്കൊപ്പം സാമൂഹിക സേവനവും ശിക്ഷ വിധിച്ചു. നിയമലംഘനത്തിന്റെ തീവ്രത കുറ്റക്കാരെയും പുറത്തുള്ളവരെയും ബോധ്യപ്പെടുത്താൻ ഈ ശിക്ഷ ഉപകരിക്കുമെന്നാണ്​ അധികൃതരുടെ പ്രതീക്ഷ.

വാഹനാഭ്യാസം നടത്തിയ മൂവരുടെയും ഡ്രൈവിങ് ലൈസൻസുകൾ മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്യും. ഒപ്പം വാഹനങ്ങൾ കണ്ടുകെട്ടാനും കോടതി വിധിച്ചു. റോഡ് കഴുകുന്നതടക്കമുള്ള സാമൂഹിക സേവനമാണ് നിയമലംഘകർക്ക് അബുദാബി ജുഡീഷ്യൽ വകുപ്പ് വിധിച്ചത്.

മറ്റു വാഹനങ്ങളിലെ യാത്രികരുടെ ജീവൻ അപകടത്തിലാക്കും​വിധം അശ്രദ്ധമായാണ് മൂവരും വാഹനങ്ങളോടിച്ചിരുന്നതെന്ന് അൽ​ഐൻ ട്രാഫിക് കുറ്റകൃത്യ കോടതി കണ്ടെത്തി.വലിയ ശബ്ദത്തിലും പൊതു​മുതൽ നശിപ്പിക്കുന്ന രീതിയിലും നമ്പർ​പ്ലേറ്റ് ഇല്ലാതെയുമായിരുന്നു മൂവരും കാറുകളോടിച്ചിരുന്നത്.

യുവാക്കളുടെ വാഹനാഭ്യാസ വീഡിയോ സമൂഹ​മാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ യുവാക്കളെ കണ്ടെത്തി പൊലീസ് അറസ്റ്റ് ചെയ്യുകയും നിയമ​നടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയുമായിരുന്നു.

You May Also Like

More From Author

+ There are no comments

Add yours