അബ്ദുൽ റഹീമിൻറെ അഭിഭാഷകന് നൽകാനുള്ള ഫീസ് സൗദിയിലെ ഇന്ത്യൻ എംബസിയുടെ അക്കൗണ്ടിൽ എത്തി. അഭിഭാഷകന് നൽകാനുള്ള ഒരു കോടി 66 ലക്ഷം രൂപയാണ് അക്കൗണ്ടിലെത്തിയത്.
മരിച്ച കുട്ടിയുടെ കുടുംബം ഗവർണറേറ്റിൽ ദയാധനം സ്വീകരിക്കാൻ തയാറാണെന്നുള്ള വിവരം ഔദ്യോഗികമായി അറിയിച്ചുവെന്നാണ് റിപ്പോർട്ട്.
ഏഴരലക്ഷം റിയാലാണ് ദയാധനമായി എത്തിയത്.
മാത്രമല്ല അഭിഭാഷകനുമായുള്ള കരാർ ചേംബർ ചെയ്തു ലഭിച്ചതായി കേസിലെ അറ്റോർണി സിദ്ദീഖ് തുവ്വൂരും വ്യക്തമാക്കി. ഒരു കോടി 66 ലക്ഷം രൂപയാണ് അബ്ദുൽ റഹീമിൻറെമോചനത്തിനായി സുമനസ്സുകൾ സ്വരൂപിച്ച് നൽകിയത്.
ലഭിച്ച ദയാധനം അബ്ദുറഹീമിന് മാപ്പ് നൽകുന്നതുമായി ബന്ധപ്പെട്ട ഉടമ്പടിയിൽ വാദിഭാഗവും പ്രതിഭാഗവും ഒപ്പുവച്ച ശേഷമാണ് കുടുംബത്തിന് കൈമാറുക. ഗവർണറേറ്റിന്റെ സാന്നിധ്യത്തിലായിരിക്കും നടപടിക്രമങ്ങൾ.
ഉടമ്പടിയിൽ ഉടൻ ഒപ്പുവയ്ക്കുമെന്നാണ് സൂചന. മോചനദ്രവ്യം നൽകാൻ തയാറാണെന്ന് പ്രതിഭാഗവും, അത് സ്വീകരിച്ച് അബ്ദുൽ റഹീമിന് മാപ്പ് നൽകാൻ തയാറാണെന്ന് വാദിഭാഗവും കോടതിയെ അറിയിച്ചിട്ടുണ്ട്.
+ There are no comments
Add yours