ദുബായ്: 2023-ൽ ദുബായ് ഇന്റർനാഷണൽ എയർപോർട്ട് വഴി യാത്ര ചെയ്യ്ത ഭൂരിഭാഗം യാത്രക്കാരും ദുബായ് ഡ്യൂട്ടി ഫ്രീ സെയിൽസിൽ മികച്ച ഷോപ്പിംഗ് നടത്തിയതായാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.
7.88 ബില്യൺ ദിർഹത്തിന്റെ (2.16 ബില്യൺ ഡോളർ) റെക്കോർഡ് വിൽപ്പനയാണ് ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നടന്നിരിക്കുന്നത്. മുൻ വർഷങ്ങളിലേക്കാൾ റെക്കോർഡ് വിൽപ്പനയാണ് 2023 അവസാനം ഡിസംബർ മാസത്തോടെ നടന്നിരിക്കുന്നത്. 2022-നെ അപേക്ഷിച്ച് 24.39 ശതമാനം വർധനവാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്.
2019-ലെ പകർച്ചവ്യാധിക്ക് മുമ്പുള്ളതിനേക്കാൾ 6.40 ശതമാനം വർധനവാണ് ഇതെന്നും അധികൃതർ വ്യക്തമാക്കി. 2022 ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 8.37 ശതമാനം വർധന – 807.6 മില്യൺ ദിർഹം (221 മില്യൺ ഡോളർ) എന്ന റെക്കോർഡാണ് 2023 ലേത്.
ദുബായ് ഡ്യൂട്ടി ഫ്രീയുടെ 40-ാം വാർഷിക പ്രമോഷനുകളുടെ ഭാഗമായി ഡിസംബർ 20-ന് 25 ശതമാനം കിഴിവ് ലഭ്യമായപ്പോൾ വിൽപ്പന തകൃതിയായി നടന്നു. കിഴിവ് ലഭ്യമായി തുടങ്ങിയപ്പോൾ 24 മണിക്കൂർ നേരം 54.1 ദശലക്ഷം ദിർഹത്തിന്റെ (14.8 മില്യൺ ഡോളർ) ഷോപ്പിംഗ് നടന്ന ദിവസങ്ങളുമുണ്ടായി.
+ There are no comments
Add yours