കുവൈറ്റിൽ പുതിയ പ്രധാനമന്ത്രി നിയമിതനായി. പുത്തൻ പുതിയ പ്രധാനമന്ത്രി ആരാണെന്നുള്ള അന്വേഷണത്തിലാണ് പലരും. ഷെയ്ഖ് ഡോ. മുഹമ്മദ് സബാഹ് അൽസാലിം അസ്സബാഹ്(Sheikh Dr. Mohammad Sabah Al-Salem Al-Sabah). അമേരിക്കയിലെ കുവൈത്ത് അംബാസഡർ, വിദേശകാര്യ മന്ത്രി തുടങ്ങി നിരവധി ഉന്നത പദവികൾ അലങ്കരിച്ച മഹാവ്യക്തിത്വം.
സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും ഹാർവാർഡ് സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട് ഡോ. മുഹമ്മദ് സബാഹ്.
കുവൈറ്റ് അമീർ ഷെയ്ഖ് നവാഫ് അഹ്‌മദ് അൽ ജാബിർ അസ്സബാഹി(Sheikh Nawaf Ahmad Al Jabir Assabahi)ന്റെ വേർപാടിനെ തുടർന്ന് രണ്ടാഴ്ച മുമ്പാണ് ഷെയ്ഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്(Sheikh Mishal Al Ahmad Al Jabir Assabah) ചുമതലയേറ്റെടുത്തത്. രാജ്യത്തിന്റെ പുതിയ അമീറായി അധികാരമേറ്റതിനു ശേഷം ചുമതലയിലെത്തുന്ന പ്രധാനമന്ത്രിയാണ് ഷെയ്ഖ് ഡോ. മുഹമ്മദ് സബാഹ് അൽസാലിം അസ്സബാഹ്.
+ There are no comments
Add yours