ഏത് രാജ്യമായാലും, ഏത് ഭാഷയായാലും ആളുകളുടെ സ്വപ്നനഗരമാണ് ഇന്നും ദുബായ്. ദുബായിലേക്കുള്ള കുടിയേറ്റത്തിന്റെ ഒഴുക്ക് അതിനുള്ള തെളിവാണ്. ലോകത്തെ എന്നും ഞെട്ടിക്കുന്ന പദ്ധതികളുമായാണ് ദുബായ് എപ്പോഴുമെത്താറുള്ളത്. ഇന്ത്യയിൽ നിന്നുൾപ്പെടെ ഏറ്റവും കൂടുതൽ നിക്ഷേപ കുടിയേറ്റം നടന്നിരിക്കുന്നത് യു.എ.ഇയിലേക്കാണ്. എന്താണ് ഇത്തരം കുടിയേറ്റങ്ങൾക്കുള്ള കാരണം?! ഉത്തരം വളരെ ലളിതമാണ്.
“ഇന്ത്യയുടെ അഞ്ചാമത്തെ നഗരം” എന്നും അറിയപ്പെടുന്ന ദുബായ് അനുകൂലമായ നികുതി അന്തരീക്ഷം, ശക്തമായ ബിസിനസ്സ് ആവാസവ്യവസ്ഥ, സുരക്ഷിതവും സമാധാനപരവുമായ അന്തരീക്ഷം എന്നിവ കാരണം ഇന്ത്യക്കാർക്കുൾപ്പെടെ എക്കാലവും പ്രിയപ്പെട്ട നഗരങ്ങിൽ ഒന്നായി തീരുന്നു.
ദുബായിലേക്ക് ആളുകൾ കൂട്ടമായി കുടിയേറിന്നതിന്റെ പ്രധാനകാരണങ്ങൾ ഇവയൊക്കെയാണ്.
. കുറഞ്ഞ നികുതി നിരക്ക്
ഒരു ബിസിനസ്സോ സ്റ്റാർട്ട് അപ്പോ ആരംഭിക്കുമ്പോൾ ദുബായിൽ നികുതി ഗണ്യമായി കുറവാണ് എന്നതാണ് ആദ്യത്തെ കാരണങ്ങളിൽ ഒന്ന്. റെസിഡൻഷ്യൽ/കൊമേഴ്‌സ്യൽ പ്രോപ്പർട്ടികൾക്ക് ദുബായിൽ ഈടാക്കുന്ന നികുതി എന്ന് പറയുന്നത് 5-10% വരെ മാത്രമാണ്. ബെർമുഡ, മൊണാക്കോ എന്നീ രാജ്യങ്ങൾക്കൊപ്പം ലോകത്തിലെ ഏറ്റവും മത്സരാധിഷ്‌ഠിത നികുതി നിരക്കുകൾ യുഎഇയിലുണ്ട്.
. വികസിത അടിസ്ഥാന സൗകര്യങ്ങൾ
സ്മാർട്ട് സിറ്റി, വിജയം കൈവരിക്കുന്ന അഡ്വാൻസ്ഡ് ടെക് – സ്‌പേസ്, അഗ്രി ടെക്, റോബോട്ടിക്‌സ്, ബ്ലോക്ക്‌ചെയിൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലകൾ, നഗരത്തിന്റെ എല്ലാ ഭാഗത്തും ട്രാൻസ്പോർട്ട്, ദുബായ്മെട്രോ സൗകര്യങ്ങൾ. ഏത് സാധാരണക്കാരനും , ശതകോടീശ്വരനും ആവശ്യമുള്ള ബ്രാന്റുകളുടെ/പൊഡക്ടുകളുടെ വിപണികൾ, മികച്ച ആശുപത്രി സൗകര്യങ്ങൾ, തൊഴിലിടങ്ങലിലെ ആരോഗ്യ പരിരക്ഷകൾ ഇവയെല്ലാം ദുബായ് നഗരത്തിൽ സുലഭം.
. കുറഞ്ഞ തെരുവ് കുറ്റകൃത്യങ്ങൾ
അറബ് രാജ്യത്തെ നിയമം ലോകത്തിലെ തന്നെ ഏറ്റവും കിരാതമായവ എന്ന ഖ്യാതി നേടിയിട്ടുണ്ട്. ലോകം 2024 ലേക്ക് കടക്കുമ്പോൾ യു.എ.ഇയിൽ നിയമങ്ങൾ മാറികൊണ്ടിരിക്കുകയാണ്. എങ്കിലും സ്വദേശിയായാലും വിദേശിയായാലും ഒരു മനുഷ്യന്റെ സ്വത്തിനും ജീവനും ഉയർന്ന മൂല്യം മറ്റേത് രാജ്യത്തെക്കാളും യു.എ.ഇ കൽപ്പിക്കുന്നു. നമ്മുടെ നാട്ടിലൊക്കെ കേൾക്കുന്ന പിടിച്ചുപറിയും, കത്തികുത്തും, ബലാത്സംഗവുമൊക്കെ ഇപ്പോഴുമവിടെ അസാധാരണ സംഭവങ്ങളും വലിയ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യങ്ങളുമാണ്. ആ ഭയമുള്ളത് കൊണ്ട് തന്നെ കുറഞ്ഞ തെരുവ് കുറ്റകൃത്യങ്ങൾ കൊണ്ട് ദുബായ് സുരക്ഷിതമാണ്.
. ഉയർന്ന വൈവിദ്ധ്യമുള്ള സമ്പദ്‌വ്യവസ്ഥ
സാമ്പത്തിക സേവനങ്ങൾ, ആരോഗ്യ സംരക്ഷണം, എണ്ണ, വാതകം, റിയൽ എസ്റ്റേറ്റ്, സാങ്കേതികവിദ്യ, യാത്ര, ടൂറിസം എന്നിവയുൾപ്പെടെ നിരവധി പ്രധാന മേഖലകളിൽ എമിറേറ്റ്സ് ശക്തമാണ്.
. വിനോദസഞ്ചാര മേഖലകൾ/ലക്ഷ്വറി ഹബ്ബുകൾ
വർഷം മുഴുവനുമുള്ള ഒഴിവുസമയവുംമറ്റ് അവധി ദിവസങ്ങളും യു.എ.ഇ ബീച്ചുകൾ, വാട്ടർ പാർക്കുകൾ, യാച്ചിംഗ് മറീനകൾ, മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളാലും ആഘോഷമാക്കാനുള്ള ഇടങ്ങളാണ്. എമിറേറ്റ്‌സ് മികച്ച ഷോപ്പിംഗും റെസ്റ്റോറന്റുകളും വാഗ്ദാനം ചെയ്യുന്നു. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വലിയ ടൂറിസ്റ്റ് പദ്ധതികളും ദുബായിൽ ഉടൻ നടപ്പിലാക്കാൻ പോകുന്നു.
. ആരോഗ്യ/വിദ്യാഭ്യാസ മേഖലയിലെ വളർച്ച
എമിറേറ്റ്സിൽ 200-ലധികം അന്താരാഷ്ട്ര സ്കൂളുകളുണ്ട്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ഒട്ടനവധി വിദ്യാർത്ഥികൾ ദുബായിൽ വിദ്യാഭ്യാസം നേടുന്നുണ്ട്. ഇത്തരം സ്കൂളുകളിലെ പഠനം ഒരു കുട്ടിയ്ക് അന്താരാഷ്ട്ര വിദ്യാർത്ഥി എന്ന മേൽവിലാസം നൽകുന്നു. യുഎഇയിൽ മികച്ച ആരോഗ്യ പരിരക്ഷാ സംവിധാനമുണ്ട്, കൂടാതെ നിരവധി വിദേശികളും ഇവിടെ ചികിത്സയ്ക്കായി എത്തുന്നു.
. പ്രൈം റിയൽ എസ്റ്റേറ്റ്
ടോപ്പ് എൻഡ് അപ്പാർട്ടുമെന്റുകളും ആഡംബര വില്ലകളും രാജ്യത്തുടനീളം ലഭ്യമാണ്. മാത്രമല്ല വമ്പൻ പ്രഖ്യാപനങ്ങളാണ് റെസിഡൻഷ്യൽ മേഖലകളിൽ ദുബായ് പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്നത്. മെർഴ്സിഡസ് ബെൻസിന്റെ റെസിഡൻഷ്യൽ ടവർ, ആഢംബര വാച്ച് നിർമ്മാതാക്കളായ ഫ്രാങ്ക് മുള്ളർന്റെ റെസിഡൻഷ്യൽ ക്ലോക്ക് ടവർ. ഇവയൊക്കെ ദുബായിയുടെ വമ്പൻ ഭാവി പദ്ധതികളാണ്.
ഇങ്ങനെ തരംതിരിച്ച് ഓരോ കാരണങ്ങൾ എണ്ണി പറയുന്നതിനൊപ്പം ഓരോ സെക്കന്റിലും എമിറേറ്റ്സ് ലോകത്തിന് മുന്നിൽ ശക്തമായി കൊണ്ടിരിക്കുകയാണ് എന്ന കാര്യം വിസ്മരിക്കരുത്. സാമ്പത്തിക സേവനങ്ങൾ, ആരോഗ്യ സംരക്ഷണം, എണ്ണ, വാതകം, റിയൽ എസ്റ്റേറ്റ്, സാങ്കേതികവിദ്യ, യാത്ര, ടൂറിസം എന്നിവയുൾപ്പെടെ നിരവധി പ്രധാന മേഖലകളിൽ എമിറേറ്റ്സ് ശക്തമാണ്. ഇതിനെക്കാളൊക്കെ ഉപരി ഫസ്റ്റ്-ക്ലാസ് ഹെൽത്ത് കെയർ സിസ്റ്റം ദുബായ് ലോകത്തിന് മുന്നിൽ വാഗ്ദാനം ചെയ്യുന്നു.
2023-ൽ ഏകദേശം 6,500ഓളം വ്യവസായികൾ ഇന്ത്യയിൽ നിന്നും യു.എ.ഇയിലേക്ക് കുടിയേറി എന്നാണ് കണക്കുകൾ. ദുബായിൽ പ്രവാസികളുടെ ഏറ്റവും വലിയ ജനസംഖ്യാശാസ്ത്രത്തെ ഇന്ത്യ പ്രതിനിധീകരിക്കുന്നത്(27.49%.) ദുബായിലെ ഗോൾഡൻ വിസ പദ്ധതി മറ്റ് രാജ്യങ്ങളിൽ നിന്നുള്ള സമ്പന്നരായ പൗരന്മാർക്ക് യു.എ.ഇയിൽ റെസിഡൻസി നേടുന്നതിന് അനുവദിക്കുന്നു, അതുകൊണ്ട് തന്നെ ആളുകൾ ഇവിടെ നിക്ഷേപിക്കുകയും നിരവധി ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുന്നു.
കോടീശ്വരൻമാരുടെ ഒഴുക്കിൽ കഴിഞ്ഞ വർഷം ലീഗ് പട്ടികയിൽ ദുബായ് മുന്നിലായിരുന്നു. അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഒരു നൂറ് കാര്യങ്ങൾ കൊണ്ട് യുഎഇ ലോകത്തെ മാടിവിളിക്കുന്നു. മിഡിൽ ഈസ്റ്റ് ഒരു പുതിയ യൂറോപ്പായി പരിണമിക്കുന്നു. അല്ലെങ്കിൽ യുറോപ്പിന് മുകളിലേക്ക് വളർച്ചാ നിരക്ക് രേഖപ്പെടുത്തുന്നു. ദുബായ് അതിനുള്ള അനന്തസാധ്യതകൾ തുറന്നിടുന്നു
+ There are no comments
Add yours