കൈകൊണ്ട് നിർമ്മിച്ച പുരാതന പേർഷ്യൻ പരവതാനി, 10 മില്യൺ ദിർഹം വില; അറേബ്യൻ സംസ്കാരത്തിന്റെ മാസ്റ്റർ പീസ് പ്രദർശനത്തിന്

0 min read
Spread the love

ദുബായ്: ദുബായിലെ ഏറ്റവും വിലയേറിയ പരവതാനികളിലൊന്ന്, 10 മില്യൺ ദിർഹം വിലയുള്ള കൈകൊണ്ട് നിർമ്മിച്ച അപൂർവ പുരാതന പേർഷ്യൻ പരവതാനി ബുർജ് അൽ അറബ് ഹോട്ടലിൽ പ്രദർശനത്തിന് വച്ചിരിക്കുകയാണ്.

വെറും മൂന്ന് ദിവസത്തെ പ്രദർശനം മാത്രമാണ് ഒരുക്കിയിരിക്കുന്നത്. അപൂർവങ്ങളിൽ അപൂർവ്വമായ കൈകൊണ്ട് നെയ്തെടുത്ത പരവതാനികളുടെ ക്യൂറേറ്റഡ് ഡിസ്പ്ലേ ആണ് നടക്കുന്നത്. 1800 കാലഘട്ടങ്ങളിൽ ഉപയോഗിച്ചിരുന്ന ഈ പരവതാനികളിൽ ചിലത് പഴയ രാജകുടുംബങ്ങൾ തങ്ങളുടെ ഇഷ്ടാനുസരണം പറഞ്ഞു നിർമ്മിച്ചവയാണ്.

ഇന്ന് ഇറാൻ എന്നറിയപ്പെടുന്ന പണ്ടത്തെ പേർഷ്യയുടെ കരവിരുത് ലാണ് അറബ് രാജ്യങ്ങളിലേക്ക് വ്യാപകമായി ഹെറിറ്റേജ് കാർപെറ്റുകൾ നിർമ്മിച്ച കയറ്റി അയച്ചിരുന്നത്. കൈകൊണ്ട് തുന്നി പിടിപ്പിച്ച ചിത്രപ്പണികൾ കൊണ്ട് അലംകൃതമായ ഈ കാർപെറ്റുകൾ അറബ് സംസ്കാരത്തിന്റെ വംശ പാരമ്പര്യത്തിന്റെ അടയാളം കൂടിയായി അറബ് ജനത വിശ്വസിക്കുന്നു.

ആഗോളതലത്തിൽ പ്രീമിയം കരകൗശല പരവതാനികളുടെ ഏറ്റവും വിപുലമായ ശേഖരവും പേർഷ്യയിൽ ഉണ്ടായിരുന്നു.

പണ്ടുകാലത്ത് രാജകുടുംബാംഗങ്ങൾക്ക് അവരുടെ പ്രൗഡി വിളിച്ചോതാൻ കാർപെറ്റുകളിൽ കൂടുതൽ ചിത്രപ്പണികൾ ആലേഖനം ചെയ്യുന്ന ശീലം ഉണ്ടായിരുന്നു. പേർഷ്യയിൽ നിന്നുള്ള അതിവിദഗ്ധരായ ചിത്ര കലാകാരന്മാരെയും കാർപെറ്റിൽ ഇത്തരം ജോലികളിൽ നൈപുണ്യമുള്ളവരെയും രാജകൊട്ടാരത്തിലേക്ക് ക്ഷണിച്ചുവരുത്തി പരവതാനികൾ നിർമ്മിച്ചിരുന്നു. രത്നവും വൈഡൂര്യവും ഉപയോഗിച്ച് പരവതാനികൾ നിർമ്മിച്ച രാജകുടുംബാംഗങ്ങൾ പോലും യുഎഇയിൽ ഉണ്ടായിരുന്നുവത്രേ.

പഴയ കാലത്തിന്റെ പ്രതാപം വിളിച്ചോതുന്ന, പേർഷ്യൻ കലാവിരുതിന്റെ അടയാളമായി കിടക്കുന്ന അവശേഷിപ്പുകൾ ആണ് ഇപ്പോൾ ബുർജ് അൽ അറബ് ഹോട്ടലിൽ പ്രദർശനത്തിന് എത്തിയിരിക്കുന്നത്.

You May Also Like

More From Author

+ There are no comments

Add yours