യുഎഇയിലെ ഒരു കൂട്ടം വനിതകൾ രക്തദാനത്തിന് മാതൃകയായും കൂടുതൽ സ്ത്രീകളെ ഇതിനു പ്രേരിപ്പിച്ചും ചരിത്രം തീർക്കുകയാണ്. യാതൊരു ലാഭവും പ്രതീക്ഷിക്കാതെ ബ്ലഡ് ഡോണേഴ്സ് കേരളയും(ബിഡികെ) യുഎഇയുടെ വുമൺസ് ഹാപ്പിനസ് ആൻഡ് സോഷ്യൽ വെൽഫെയർ ഗ്രൂപ്പിന്റെയും ഭാഗമായി പ്രവർത്തിക്കുന്ന പ്രവർത്തകരാണ് രക്തം ആവശ്യം ഉള്ളവരെ സഹായിക്കാനായി രംഗത്തെത്തുന്നത്.
രക്തം ദാനം ചെയ്യുക എന്നത് ഞങ്ങളുടെ ജീവിതത്തിലെ ഒരു നിത്യ സംഭവമായി മാറിയിരിക്കുന്നു എന്നും ഓരോ 57 ദിവസത്തിലും രക്തം ദാനം ചെയ്യുന്ന ബിഡികെയുടെ സന്നദ്ധപ്രവർത്തകയും മലയാളിയുമായ അർച്ചന ശശിധരൻ പറയുന്നു. “ഞങ്ങൾക്ക് 30 ഓളം സജീവ സന്നദ്ധപ്രവർത്തകരുള്ള ഒരു പ്രത്യേക വനിതാ വിഭാഗം ഉണ്ട്. ഞങ്ങളെപ്പോലുള്ള മറ്റ് സ്ത്രീകളെ ആവശ്യമുള്ളപ്പോൾ രക്തം ദാനം ചെയ്യാൻ എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അവർ കൂട്ടി ചേർത്തു.
രോഗികളുടെ നിർണായക ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം, രക്തദാനം ദാതാക്കളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. “സ്ഥിരമായി രക്തം ദാനം ചെയ്യുന്നതിലൂടെ എന്റെ ആരോഗ്യം കൂടുതൽ സംരക്ഷിക്കപ്പെടുകയാണെന്ന് അബുദാബിയിലെ ബിഡികെ കോർഡിനേറ്റർ സുനിത പറഞ്ഞു.
ഒരു ട്രാവൽ ഗ്രൂപ്പായി ആരംഭിച്ച ഒരു കൂട്ടം വനിതകളുടെ സംഘം പിന്നീട് രക്തദാനം നടത്താനുള്ള മഹത്തായ തീരുമാനത്തിലേക്ക് കടക്കുകയായിരുന്നു. രക്തം ആവശ്യമുള്ളവർക്ക് ഉപകാരപ്രദമാവുക മാത്രമല്ല മറിച്ച് അത് നൽകുന്നയാൾക്ക് ശാരീരികവും മാനസികവുമായ നേട്ടങ്ങൾ പ്രദാനം ചെയ്യുകയും ചെയ്യുന്നു. രക്തം ദാനം ചെയ്യുന്നത് വഴി ചിലരെയെങ്കിലും സമ്മർദ്ദം കുറയ്ക്കാൻ ഇത് സഹായിക്കുന്നു. നമ്മൾ പൂർണ്ണ ആരോഗ്യവാന്മാരാണെങ്കിൽ നമുക്ക് രക്തം നൽകാനുള്ള മാനസിക നില കൂടിയുണ്ടെങ്കിൽ തീർച്ചയായും അത് ചെയ്യണമെന്ന് സ്ഥിരമായി രക്തദാനം നൽകുന്ന ഈ സംഘടനയിലെ നാസർ പറയുന്നു.
+ There are no comments
Add yours