208 ബില്യൺ ദിർഹം ബജറ്റ്; ദുബായ് സോഷ്യൽ അജണ്ട D33 പ്രഖ്യാപിച്ച് ഭരണാധികാരി

1 min read
Spread the love

ദുബായ്: ദുബായ് വികസനത്തിന്റെ അടിത്തറ എന്ന് പറയപ്പെടുന്ന ദുബായ് സോഷ്യൽ അജണ്ട D33 പ്രഖ്യാപിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം(Sheikh Mohammed bin Rashid Al Maktoum)

ദുബായ് ഭരണാധികാരിയായി ഷെയ്ഖ് മുഹമ്മദ് സ്ഥാനാരോഹണം ചെയ്യപ്പെട്ട ദിവസമാണ് ഇത്തരം വമ്പൻ പ്രഖ്യാപനങ്ങൾ നടത്താറുള്ളത്. എല്ലാ വർഷവും ജനുവരി 4 ന് ദേശീയ പരിപാടികളും പദ്ധതികളും അനാവരണം ചെയ്യുന്ന രീതി ഈ വർഷവും ഷെയ്ഖ് മുഹമ്മദ് പിന്തുടർന്നു. അങ്ങനെയാണ് സോഷ്യൽ അജണ്ട D33 പ്രഖ്യാപിച്ചിരിക്കുന്നത്.

“വാഗ്ദാനപ്രദമായ ദേശീയ പരിപാടികളും പ്രോജക്റ്റുകളും എല്ലാ വർഷവും ജനുവരി 4 ന് അനാച്ഛാദനം ചെയ്യുന്ന പതിവ് ഇത്തവണയും ഞങ്ങൾ തെറ്റിക്കുന്നില്ല. ‘കുടുംബം: നമ്മുടെ രാഷ്ട്രത്തിന്റെ അടിത്തറ’ എന്നതാണ് ഈ വർഷത്തെ സോഷ്യൽ അജണ്ട D33യുടെ ആപ്തവാക്യം പരിപാടി ഒദ്യോ​ഗികമായി പ്രഖ്യാപിച്ചുകൊണ്ട് ദുബായ് ഭരണാധികാരിയായി ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.

അടുത്ത പത്ത് വർഷത്തിനുള്ളിൽ എമറേറ്റ്സിലെ കുടുംബങ്ങൾ കൂടുതൽ വലുതാക്കണമെന്നും, മികച്ച ജീവിതനിലവാരവും, യുവതലമുറയെ വഴിതെറ്റിക്കുന്ന പുതിയ രീതികൾ പാടേ തുടച്ചു നീക്കിയും രാജ്യം വികസനം കൈവരിക്കണം. കുടുംബമുൾപ്പെടയുള്ള സാമൂഹിക ആശയങ്ങൾക്കും അതിനായുള്ള പുരോ​ഗതിക്കും വേണ്ടിയാണ് ദുബായ് സോഷ്യൽ അജണ്ട D33 പ്രഖ്യാപിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സുസ്ഥിര സാമൂഹിക വികസനം, ആരോഗ്യ സംരക്ഷണം, പാർപ്പിടം, വിദ്യാഭ്യാസം, സംസ്കാരം, കായികം എന്നിവയിൽ രാജ്യത്തെ പൗരൻമാർക്ക് കൂടുതൽനേട്ടമുണ്ടാകാനാണ് 208 ബില്യൺ ദിർഹം ബജറ്റ് വകയിരുത്തി ദുബായ് സോഷ്യൽ അജണ്ട D33 പ്രഖ്യാപിച്ചിരിക്കുന്നത്.

You May Also Like

More From Author

+ There are no comments

Add yours