മലയാളിയെ തേടിയെത്തിയത് 70 കോടി; യുഎഇയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും മലയാളിക്ക് വമ്പൻ സമ്മാനം

0 min read
Spread the love

യുഎഇയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും മലയാളിയെ തേടി വമ്പൻ സമ്മാനം. മനു മോഹനൻആണ് 30 മില്യൺ ദിർഹം സ്വന്തമാക്കിയത്. ബഹ്റൈനിൽ നഴ്സായി ജോലി ചെയ്യുകയാണ് മനു മോഹനൻ.

ബിഗ് ടിക്കറ്റ് റാഫിളിന്റെ ഏറ്റവും പുതിയ നറുക്കെടുപ്പിലാണ് ഇന്ത്യൻ പ്രവാസി മനു മോഹനൻ വമ്പൻ സമ്മാനം നേടിയത്. ടിക്കറ്റ് നമ്പർ 535948 കൈവശം വച്ചിരുന്ന ബഹ്റൈൻ നിവാസി കൂടിയായ മനു മോഹനന് ഡിസംബർ 26 ന് വാങ്ങിയ സൗജന്യ ടിക്കറ്റുകളിലൊന്നാണ് ജാക്ക്‌പോട്ട് സമ്മാനം എത്തിച്ചത് എന്നതാണ് മറ്റൊരു കൗതുകം.

രണ്ട് ബിഗ് ടിക്കറ്റ് കൂപ്പണുകൾ വാങ്ങുമ്പോൾ, വാങ്ങുന്നവർക്ക് ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കാറുണ്ട്. ഈ സൗജന്യമായി ലഭിച്ച ടിക്കറ്റാണ് മനു മോഹനന് വമ്പൻ സമ്മാനം എത്തിച്ചത്. നറുക്കെടുപ്പിലെ തത്സമയ കോളിനിടെ, താൻ 30 ദശലക്ഷം ദിർഹം നേടിയെന്ന് അവതാരകനായ റിച്ചാർഡ്‌സ് അറിയിച്ചപ്പോൾ മനുമോഹന് വിശ്വസിക്കാനായില്ല. ഇത് സത്യമാണോ എന്ന് പലതവണ തിരിച്ച് ചോദിച്ച ശേഷമാണ് അദ്ദേഹം ഉറപ്പിച്ചത്.

ഒരു കൂട്ടം സുഹൃത്തുക്കളുടെ കൂടെയാണ് ടിക്കറ്റ് വാങ്ങിയതെന്ന് മനു മോഹനൻ പറഞ്ഞു. 16 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത് എന്നും അഞ്ച് വർഷത്തിലേറെയായി ടിക്കറ്റ് വാങ്ങുന്നുണ്ട് എന്നും മനു മോഹനൻ വ്യക്തമാക്കി.

ഏഴു വർഷമായി താൻ ബഹ്റൈനിൽ സ്ഥിരതാമസക്കാരനാണെന്ന് മനു പറഞ്ഞു. ബഹ്‌റൈനിൽ നഴ്സായി ജോലി ചെയ്യുകയാണ് മനു മോഹനൻ. ഈ വർഷം ബിഗ് ടിക്കറ്റ് നൽകുന്ന ഏറ്റവും വലിയ സമ്മാനമാണ് മനു മോഹന് ലഭിച്ചത്.

You May Also Like

More From Author

+ There are no comments

Add yours